തെരുവില്‍ പ്രതിഷേധം നടക്കുമ്പോള്‍ ട്രൂഡോ ഡാന്‍സ് ആഘോഷത്തില്‍ ; സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം

'യു ഡോണ്ട് ഓണ്‍ മീ' എന്ന ഗാനം സ്റ്റേജില്‍ കയറുന്നതിന് മുമ്പ് സ്വിഫ്റ്റ്, ട്രൂഡോയും ഒത്ത് പാടുന്നത് വീഡിയോയില്‍ വ്യക്തമാണ്.

 

കുടുംബവുമായി പുറത്ത് പോയ സമയത്താണ് അദ്ദേഹം ഈ പരിപാടിയില്‍ പങ്കെടുത്തതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് സ്ഥിരീകരിച്ചു.

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ടൊറന്റോയില്‍ വെച്ച് നടന്ന ടെയ്ലര്‍ സ്വിഫ്റ്റിന്റെ മ്യൂസിക്ക് കണ്‍സേര്‍ട്ടില്‍ വെച്ച് ഡാന്‍സ് ചെയ്തതിനെ വിമര്‍ശിച്ച് നാറ്റോ ഉദ്യോഗസ്ഥര്‍. മോണ്‍ട്രിയലില്‍ നാറ്റോ ഉദ്യോഗസ്ഥരുടെ യോഗത്തിനിടെയാണ് പ്രതിഷേധം ഉയര്‍ന്ന് വന്നത്. 'യു ഡോണ്ട് ഓണ്‍ മീ' എന്ന ഗാനം സ്റ്റേജില്‍ കയറുന്നതിന് മുമ്പ് സ്വിഫ്റ്റ്, ട്രൂഡോയും ഒത്ത് പാടുന്നത് വീഡിയോയില്‍ വ്യക്തമാണ്. വിവാദമായതിന് പിന്നാലെ കുടുംബവുമായി പുറത്ത് പോയ സമയത്താണ് അദ്ദേഹം ഈ പരിപാടിയില്‍ പങ്കെടുത്തതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് സ്ഥിരീകരിച്ചു.

അതേ ദിവസം വൈകുന്നേരം മോണ്‍ട്രിയലില്‍ പ്രകടനക്കാര്‍ പുക ബോംബുകള്‍ എറിയുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തത് പ്രകോപനം സൃഷ്ടിച്ചിരുന്നു. പ്രതിഷേധക്കാര്‍ കാറുകള്‍ക്ക് തീയിടുകയും സ്ഫോടക വസ്തുക്കളും ലോഹ വസ്തുക്കളും പൊലീസിന് നേരെ പ്രയോഗിച്ചു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ കോലം കത്തിച്ചുവെന്ന് തരത്തിലും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. മോണ്‍ട്രിയലില്‍ പ്രതിഷേധവും അക്രമാസക്തമായ സാഹചര്യം നിലനില്‍ക്കുന്ന സമയത്തും ട്രൂഡോ കണ്‍സേര്‍ട്ടില്‍ പങ്കെടുത്തതാണ് വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയത്.

'പലസ്തീന്‍ അനുകൂല, നാറ്റോ വിരുദ്ധ കലാപകാരികള്‍ മോണ്‍ട്രിയല്‍ നഗരത്തെ അഗ്‌നിക്കിരയാക്കുന്നു. അതേസമയം, ജസ്റ്റിന്‍ ട്രൂഡോ ടെയ്ലര്‍ സ്വിഫ്റ്റിനൊപ്പം നൃത്തം ചെയ്യുന്നു,' എന്നായിരുന്നു എക്‌സില്‍ വന്ന വിമര്‍ശനം. കനേഡിയന്‍ നേതാവ് പ്രശ്നങ്ങള്‍ തെറ്റായ രീതിയിലാണ് കൈകാര്യം ചെയ്യുന്നതെന്നാണ് മാറ്റൊരാളുടെ വാദം.