കാനഡയുമായി വ്യാപാര പോര് ; പാല്‍ ഉല്‍പ്പനങ്ങള്‍, വാഹനങ്ങള്‍ ,മദ്യം എന്നിവയുടെ ഇറക്കുമതിയ്ക്ക് വിലക്കുമായി അമേരിക്ക
അമേരിക്കന്‍ ഉല്‍പ്പനങ്ങള്‍ക്കു കാനഡ ഏര്‍പ്പെടുത്തിയ അധിക നികുതികള്‍ക്കും കടുത്ത നിയന്ത്രണങ്ങള്‍ക്കുമുള്ള ശക്തമായ തിരിച്ചടിയാണ് ഈ നടപടിയെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കി.
അയല്‍ രാജ്യങ്ങളും ദീര്‍ഘകാല സഖ്യ കക്ഷികളുമായ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള നയതന്ത്ര സാമ്പത്തിക ബന്ധങ്ങളെ മുള്‍മുനയില്‍ നിര്‍ത്തുന്നതാണ് വൈറ്റ് ഹൗസിന്റെ അപ്രതീക്ഷിത നടപടി.
കാനഡയുമായുള്ള വ്യാപാര തര്‍ക്കങ്ങള്‍ രൂക്ഷമാക്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ണായക നീക്കവുമായി രംഗത്ത്. കാനഡയില്‍ നിന്നുള്ള പ്രധാന വാഹനങ്ങല്‍,, പാല്‍ ഉല്‍പ്പന്നങ്ങള്‍, ഭൂരിഭാഗം മദ്യം എന്നിവയുടെ ഇറക്കുമതിക്ക് അമേരിക്ക പൂര്‍ണ വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചു. അയല്‍ രാജ്യങ്ങളും ദീര്‍ഘകാല സഖ്യ കക്ഷികളുമായ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള നയതന്ത്ര സാമ്പത്തിക ബന്ധങ്ങളെ മുള്‍മുനയില്‍ നിര്‍ത്തുന്നതാണ് വൈറ്റ് ഹൗസിന്റെ അപ്രതീക്ഷിത നടപടി.
അമേരിക്കന്‍ ഉല്‍പ്പനങ്ങള്‍ക്കു കാനഡ ഏര്‍പ്പെടുത്തിയ അധിക നികുതികള്‍ക്കും കടുത്ത നിയന്ത്രണങ്ങള്‍ക്കുമുള്ള ശക്തമായ തിരിച്ചടിയാണ് ഈ നടപടിയെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കി. യുഎസ് നിര്‍മ്മിത വാഹനങ്ങള്‍ക്കും പാല്‍ ഉല്‍പ്പന്നങ്ങള്‍ക്കും കാനഡ തുല്യ വിപണി പ്രവേശനം നല്‍കുന്നില്ലെന്നും പ്രാദേശികമായി അമേരിക്കന്‍ മദ്യത്തിന്റെ വില്‍പ്പന തടഞ്ഞ് വിവേചനം കാണിക്കുകയാണെന്നും യുഎസ് ആരോപിക്കുന്നു. അമേരിക്കന്‍ കര്‍ഷകരുടെയും തൊഴിലാളികളുടേയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഇത്തരം തീരുമാനങ്ങള്‍ അനിവാര്യമെന്നാണ് യുഎസ് നിലപാട്.