ബോട്ടില്‍ നിന്ന് ടൂര്‍ ഗൈഡിനെ കടലിലേക്ക് തള്ളിയിട്ട് വിനോദ സഞ്ചാരി, ആസ്വദിച്ച് ഒപ്പമുള്ളവര്‍ ; വ്യാപക പ്രതിഷേധം
സംഭവത്തില്‍ ഔദ്യോഗിക പരാതി നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമല്ല.
ഗൈഡ് വെള്ളത്തിലേക്ക് വീഴുമ്പോള്‍ ബോട്ടിലുള്ളവര്‍ പൊട്ടിച്ചിരിക്കുന്നത് വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാം.
ബോട്ടില്‍ ഒപ്പം യാത്ര ചെയ്യുന്നതിനിടെ ശ്രീലങ്കന്‍ ടൂര്‍ ഗൈഡിനെ ഇസ്രയേല്‍ സ്വദേശിയായ വിനോദ സഞ്ചാരി കടലിലേക്ക് തള്ളിയിട്ടു. വിനോദ സഞ്ചാരികളുടെ സംഘത്തോടൊപ്പം ബോട്ടിലിരിക്കുന്ന ഗൈഡ് വെള്ളം കുടിച്ചുകൊണ്ടിരിക്കെ, അപ്രതീക്ഷിതമായി സഞ്ചാരികളില്‍ ഒരാള്‍ കടലിലേക്ക് തള്ളിയിടുന്നത് സമൂഹ മാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയില്‍ കാണാം.
ഗൈഡ് വെള്ളത്തിലേക്ക് വീഴുമ്പോള്‍ ബോട്ടിലുള്ളവര്‍ പൊട്ടിച്ചിരിക്കുന്നത് വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാം. ഗൈഡ് വെള്ളത്തില്‍ കിടക്കുമ്പോഴും സഹായം നല്‍കുന്നതിന് പകരം അതൊരു തമാശയായി കണ്ട് ആസ്വദിക്കുകയായിരുന്നു ബോട്ടിലുണ്ടായിരുന്ന മറ്റുള്ളവര്‍.
സംഭവത്തില്‍ ഔദ്യോഗിക പരാതി നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. എപ്പോഴാണ് എവിടെ വച്ചാണ് ഈ ദൃശ്യങ്ങള്‍ ചിത്രീകരിച്ചത് എന്ന കാര്യത്തിലും വ്യക്തതയില്ല. വെള്ളത്തില്‍ വീണതിനെ തുടര്‍ന്ന് ഗൈഡിന് എന്തെങ്കിലും പരുക്കേറ്റോ എന്ന കാര്യവും വീഡിയോയില്‍ വ്യക്തമല്ല. വിനോദ സഞ്ചാരിയുടെ പ്രവര്‍ത്തിയ്‌ക്കെതിരെ വന്‍ രോഷമാണ് ഉയരുന്നത്.