ഹോര്‍മുസ് കടലിടുക്കില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മൂന്ന് കപ്പലുകള്‍ സ്‌ഫോടനത്തില്‍പ്പെട്ടതോടെ മേഖലയില്‍ ആശങ്ക ശക്തം

സംഭവത്തെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

 

കടലില്‍ സ്ഥാപിച്ച മൈനുകളില്‍ തട്ടിയാണ് കപ്പലുകള്‍ പൊട്ടിത്തെറിച്ചതെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് സ്ഥിരീകരിച്ചു.

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതയായ ഹോര്‍മുസ് കടലിടുക്കില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മൂന്ന് കപ്പലുകള്‍ സ്‌ഫോടനത്തില്‍പ്പെട്ടതോടെ മേഖലയില്‍ കടുത്ത ആശങ്ക ഉയര്‍ന്നിരിക്കുകയാണ്. 

കടലില്‍ സ്ഥാപിച്ച മൈനുകളില്‍ തട്ടിയാണ് കപ്പലുകള്‍ പൊട്ടിത്തെറിച്ചതെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് സ്ഥിരീകരിച്ചു. സംഭവത്തെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.


അതിനിടെ, ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ നാലുപേരെ ഇന്റലിജന്‍സ് വിഭാഗം അറസ്റ്റ് ചെയ്തു. അമേരിക്കയുടെ സഹായത്തോടെ രാജ്യത്ത് അട്ടിമറി പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയ തീവ്രവാദ സംഘമാണിതെന്ന് റെവല്യൂഷണറി ഗാര്‍ഡ് ആരോപിച്ചു. അറസ്റ്റിലായവരില്‍ നിന്ന് 52 കലാഷ്നിക്കോവ് റൈഫിളുകള്‍ ഉള്‍പ്പെടെയുള്ള വന്‍ ആയുധശേഖരം സുരക്ഷാ സേന പിടിച്ചെടുത്തിട്ടുണ്ട്.