റഷ്യയിലെ റെസ്റ്റോറന്റിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ചാവേറായ സ്ത്രീ ഉള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടു

സംഭവത്തില്‍ 21-ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

 

തലസ്ഥാനനഗരമായ മോസ്‌കോയിലെ കുദ്രിന്‍സ്‌കയ സ്‌ക്വയറിലെ റെസ്റ്റോറന്റിലാണ് സ്‌ഫോടനമുണ്ടായത്.

റഷ്യയിലെ റെസ്റ്റോറന്റിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ചാവേറായ സ്ത്രീ ഉള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടു. തലസ്ഥാനനഗരമായ മോസ്‌കോയിലെ കുദ്രിന്‍സ്‌കയ സ്‌ക്വയറിലെ റെസ്റ്റോറന്റിലാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ 21-ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പ്രാദേശിക സമയം ശനിയാഴ്ച വൈകിട്ടാണ് സംഭവമുണ്ടായതെന്നാണ് റഷ്യന്‍ വാര്‍ത്താ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. അജ്ഞാതയായ ഒരു സ്ത്രീ ബോംബ് കൈവശംവെച്ച് റെസ്റ്റോറന്റിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍, സുരക്ഷാ ജീവനക്കാരന്‍ ഇവരെ തടഞ്ഞു. ഇതിനിടെയാണ് സ്ത്രീയുടെ കൈവശമുണ്ടായിരുന്ന ബോംബ് പൊട്ടിത്തെറിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചാവേറായ സ്ത്രീയും സുരക്ഷാ ജീവനക്കാരനും മറ്റൊരാളുമാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ദേശീയ ഭീകരവിരുദ്ധ സമിതിയും മോസ്‌കോ ഇന്‍വെസ്റ്റിഗേറ്റീവ് കമ്മിറ്റിയും അന്വേഷണം ആരംഭിച്ചു.