ബംഗ്ലാദേശില്‍ മൂന്ന് ഹിന്ദുക്ഷേത്രങ്ങള്‍ തകര്‍ത്തു
നഗരത്തിലെ ഹരീഷ് ചന്ദ്ര മുന്‍സെഫ് ലെയ്‌നില്‍ ഉച്ചയ്ക്ക് 2.30 ഓടെയാണ് ആക്രമണം നടന്നത്.
Nov 30, 2024, 08:44 IST
ശാന്തനേശ്വരി മാത്രി ക്ഷേത്രം, ഷോണി ക്ഷേത്രം, ശാന്തനേശ്വരി കാളിബാരി ക്ഷേത്രം എന്നിവയാണ് തകര്‍ത്തത്.
ബംഗ്ലാദേശിലെ ചാറ്റോഗ്രാമില്‍ മൂന്ന് ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ത്തു. നഗരത്തിലെ ഹരീഷ് ചന്ദ്ര മുന്‍സെഫ് ലെയ്‌നില്‍ ഉച്ചയ്ക്ക് 2.30 ഓടെയാണ് ആക്രമണം നടന്നത്.
ശാന്തനേശ്വരി മാത്രി ക്ഷേത്രം, ഷോണി ക്ഷേത്രം, ശാന്തനേശ്വരി കാളിബാരി ക്ഷേത്രം എന്നിവയാണ് തകര്‍ത്തത്. മുദ്രാവാക്യം വിളികളോടെയെത്തിയ നൂറുകണക്കിന് പ്രതിഷേധക്കാര്‍ ഇഷ്ടികയെറിഞ്ഞ് ക്ഷേത്രങ്ങളുടെ കവാടങ്ങള്‍ക്ക് കേടുപാടു വരുത്തി.