ട്രംപിനെ പിന്തുണയ്ക്കണം, വത്തിക്കാനെതിരെ സൈനിക നടപടി ഭീഷണി ; നിഷേധിച്ച് യുഎസ്
ചര്‍ച്ചയുടെ ഉള്ളടക്കം വെളിപ്പെടുത്തിയിട്ടില്ല.
സമകാലിക സംഭവങ്ങള്‍ ചര്‍ച്ച ചെയ്‌തെന്നല്ലാതെ വിശദാംശങ്ങള്‍ വത്തിക്കാനും വെളിപ്പെടുത്തിയിട്ടില്ല.
ട്രംപ് ഭരണകൂടത്തെ പിന്തുണച്ചില്ലെങ്കില്‍ സൈനിക നടപടിയുണ്ടാകുമെന്ന് വത്തിക്കാനെ യുഎസ് ഭീഷണിപ്പെടുത്തിയെന്ന വാര്‍ത്ത വൈറ്റ് ഹൗസ് നിഷേധിച്ചു. ജനുവരിയില്‍ യുഎസിലെ വത്തിക്കാന്‍ അംബാസഡറെ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്ത് വിളിച്ചുവരുത്തിയെന്നത് സമ്മതിച്ച വൈറ്റ് ഹൗസ് ആദരവോടെയുള്ള ചര്‍ച്ചയാണ് നടന്നതെന്ന് അവകാശപ്പെട്ടു. എന്നാല്‍ ചര്‍ച്ചയുടെ ഉള്ളടക്കം വെളിപ്പെടുത്തിയിട്ടില്ല.
മാര്‍ച്ച് വരെ യുഎസിലെ വത്തിക്കാന്‍ സ്ഥാനപതിയായിരുന്ന കര്‍ദിനാള്‍ ക്രിസ്റ്റഫ് പിയറി ജനുവരി 22ന് പെന്റഗണ്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയെന്ന് വത്തിക്കാന്‍ സ്ഥിരീകരിച്ചു. സമകാലിക സംഭവങ്ങള്‍ ചര്‍ച്ച ചെയ്‌തെന്നല്ലാതെ വിശദാംശങ്ങള്‍ വത്തിക്കാനും വെളിപ്പെടുത്തിയിട്ടില്ല.
എന്നാല്‍ കൂടിക്കാഴ്ച പ്രക്ഷുബ്ധമായിരുന്നുവെന്നാണ് ന്യൂയോര്‍ക്ക് ആസ്ഥാനമായ ദി ഫ്രീ പ്രസ് റിപ്പോര്‍ട്ട് ചെയ്തത്. യുഎസ് പ്രതിരോധ വകുപ്പിലെ നയകാര്യ അണ്ടര്‍ സെക്രട്ടറി എല്‍ബ്രിജ് കോല്‍ബി യുഎസിന്റെ സൈനിക ശക്തിക്ക് ഇഷ്ടമുള്ളതെന്തും ലോകത്ത് ചെയ്യാനാകും എന്ന് കര്‍ദിനാള്‍ പിയറിയെ ഭീഷണിപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. വിമര്‍ശനം ഉയര്‍ത്താതെ കത്തോലിക്കാ സഭ ട്രംപിനൊപ്പം നില്‍ക്കണമെന്നായിരുന്നു ആവശ്യം.