ജയ് ശ്രീറാം വിളിയുമായി ബംഗ്ലാദേശ് തലസ്ഥാനത്ത് ആയിരക്കണക്കിന് ഹിന്ദുക്കള്‍; വന്‍ പ്രതിഷേധം

ഈ മാസം ആദ്യം നടന്ന ഒരു പ്രതിഷേധ പ്രകടനത്തിനിടെ അക്രമികള്‍ ശ്രീരാമന്റെ ചിത്രത്തിന് മേല്‍ ചെരുപ്പ് വെച്ച് അപമാനിച്ചതാണ് ഇപ്പോഴത്തെ വന്‍ പ്രതിഷേധത്തിന് കാരണമായത്.

 

ബംഗ്ലാദേശിലെ രംഗ്പൂരിന് സമീപം ഗായ്ബന്ധ ജില്ലയിലെ പലാഷ്ബാരിയില്‍ നിര്‍മ്മിച്ചുകൊണ്ടിരുന്ന 81 അടി ഉയരമുള്ള ശ്രീരാമ പ്രതിമയുടെ നിര്‍മ്മാണം ഇസ്ലാമിസ്റ്റ് സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് തടസ്സപ്പെട്ടിരുന്നു

 ബംഗ്ലാദേശില്‍ നിര്‍മ്മാണത്തിലിരുന്ന വന്‍ ശ്രീരാമ പ്രതിമയുടെ പണി തടസ്സപ്പെടുത്തുകയും രാമചിത്രത്തെ അപമാനിക്കുകയും ചെയ്തതിനെതിരെ തലസ്ഥാനമായ ധാക്കയില്‍ വന്‍ പ്രതിഷേധം. വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ ധാക്കയില്‍ നടന്ന പന്തംകൊളുത്തി പ്രകടനത്തില്‍ 'ജയ് ശ്രീറാം' വിളികളുമായി ആയിരക്കണക്കിന് ആളുകളാണ് അണിനിരന്നത്.

ബംഗ്ലാദേശിലെ രംഗ്പൂരിന് സമീപം ഗായ്ബന്ധ ജില്ലയിലെ പലാഷ്ബാരിയില്‍ നിര്‍മ്മിച്ചുകൊണ്ടിരുന്ന 81 അടി ഉയരമുള്ള ശ്രീരാമ പ്രതിമയുടെ നിര്‍മ്മാണം ഇസ്ലാമിസ്റ്റ് സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് തടസ്സപ്പെട്ടിരുന്നു. ക്ഷേത്ര സമുച്ചയത്തിന്റെ ഭാഗമായി 22 കോടി ചെലവില്‍ നിര്‍മ്മിക്കുന്ന ഈ പദ്ധതിയുടെ 80 ശതമാനം പണികളും പൂര്‍ത്തിയായതായിരുന്നു. ഇതിന് പിന്നാലെ ഈ മാസം ആദ്യം നടന്ന ഒരു പ്രതിഷേധ പ്രകടനത്തിനിടെ അക്രമികള്‍ ശ്രീരാമന്റെ ചിത്രത്തിന് മേല്‍ ചെരുപ്പ് വെച്ച് അപമാനിച്ചതാണ് ഇപ്പോഴത്തെ വന്‍ പ്രതിഷേധത്തിന് കാരണമായത്.