ഐഎസ് ബന്ധത്തിന്റെ പേരില്‍ സിറിയയിലെ ക്യാമ്പില്‍ കഴിഞ്ഞവര്‍ ഓസ്‌ട്രേലിയയിലേക്ക്
13 അംഗ സംഘത്തില്‍ നാല് ഓസ്ട്രേലിയന്‍ വനിതകളും അവരുടെ 9 കുട്ടികളുമുണ്ട്.
ഇവര്‍ക്ക് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിന് എത്ര ചെലവ് വരുമെന്ന കാര്യത്തില്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് മൗനം തുടരുകയാണ്.
സിറിയയിലെ ക്യാമ്പില്‍ കഴിഞ്ഞിരുന്ന ഐഎസ് ഭീകരന്മാരുടെ ഭാര്യമാരില്‍ ചിലരും കുട്ടികളും നാളെ ഓസ്ട്രേലിയയില്‍ എത്തും. ഇവര്‍ക്ക് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിന് എത്ര ചെലവ് വരുമെന്ന കാര്യത്തില്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് മൗനം തുടരുകയാണ്.
ക്യൂ ആര്‍ 908 എന്ന വിമാനത്തില്‍ സിഡ്നിയിലും ക്യൂ ആര്‍ 904 എന്ന വിമാനത്തില്‍ മെല്‍ബണിലുമായി രണ്ടു സംഘമായിട്ടാണ് ഇവര്‍ എത്തുക. 13 അംഗ സംഘത്തില്‍ നാല് ഓസ്ട്രേലിയന്‍ വനിതകളും അവരുടെ 9 കുട്ടികളുമുണ്ട്. ഇവരെ കഴിഞ്ഞാഴ്ച സിറിയയിലെ അല്‍ റോജ് ക്യാമ്പില്‍ നിന്ന് നാടുകടത്തിയതാണ്. ഇവരില്‍ ചില വനിതകളെ രാജ്യത്ത് പ്രവേശിപ്പിച്ചാലുടന്‍ തന്നെ ഓസ്ട്രേലിയന്‍ ഫെഡറല്‍ പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഇത്ര പേരെ അറസ്റ്റ് ചെയ്യുമെന്നോ എപ്പോള്‍ അറസ്റ്റ് ചെയ്യുമെന്നോ പറയാന്‍ സാധിക്കില്ലെന്ന് ഓസ്ട്രേലിയന്‍ ഫെഡറല്‍ പൊലീസ് വക്താവ് അറിയിച്ചു. പക്ഷെ ഈ സംഘത്തിലുള്ള ചിലരെ അറസ്റ്റ് ചെയ്യുമെന്നും അവര്‍ നിയമ നടപടി നേരിടേണ്ടിവരുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു.
മാനസികാരോഗ്യ തെറാപ്പികള്‍, സമീപവുമായി ഇടപെടുന്നതിനുള്ള പരിശീലനം തുടങ്ങിയവ കുട്ടികള്‍ക്കു നല്‍കും.
സര്‍ക്കാര്‍ ഇവര്‍ക്ക് സഹായം നല്‍കില്ലെന്നാണ് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് പറയുന്നത്. അപകടകരമായ ഭീകര സംഘടനയില്‍ ചേരാനും അവരുടെ കുട്ടികളെ അസാധാരണമായ സാഹചര്യത്തില്‍ വളര്‍ത്താനും തീരുമാനം എടുത്തവരാണ് ഇവര്‍ എന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്.
കുറ്റം ചെയ്തവര്‍ക്ക് നിയമത്തെ പൂര്‍ണ്ണ ശക്തിയോടെ അഭിമുഖീകരിക്കേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രി ടോണി ബര്‍ക്കും പറഞ്ഞു. നിയമ പാലകരും രഹസ്യാന്വേഷണ ഏജന്‍സികളും 2014 മുതല്‍ അവരുടെ മടങ്ങിവരവിനായി തയ്യാറെടുക്കുന്നുണ്ടെന്നും തിരിച്ചുവരവ് കൈകാര്യം ചെയ്യാന്‍ സര്‍ക്കാരിന് ദീര്‍ഘകാല പദ്ധതികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.