ഇതൊന്നുമല്ല അമേരിക്കന്‍ ജനതയ്ക്ക് വേണ്ടത്: ഇറാന്‍ -അമേരിക്ക സംഘര്‍ഷത്തില്‍ ട്രംപിനെതിരെ മംദാനി
നഗരങ്ങളില്‍ ബോംബ് വര്‍ഷിക്കുന്നു. സാധാരണക്കാരായ ജനങ്ങളെ കൊന്നൊടുക്കുന്നു.
Mar 1, 2026, 12:55 IST
സൈനിക നീക്കം നിയമവിരുദ്ധമാണെന്നും വിനാശകരമായ അധിനിവേശമാണിതെന്നും മംദാനി എക്സില്‍ കുറിച്ചു.
ഇറാനെതിരെയുള്ള യുഎസ്- ഇസ്രയേല്‍ സംയുക്ത ആക്രമണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്റാന്‍ മംദാനി. അമേരിക്കയുടെയും ഇസ്രയേലിന്റെയും സൈനിക നീക്കം നിയമവിരുദ്ധമാണെന്നും വിനാശകരമായ അധിനിവേശമാണിതെന്നും മംദാനി എക്സില്‍ കുറിച്ചു.
'യുഎസും ഇസ്രയേലും ചേര്‍ന്ന് ഇറാനില്‍ നടത്തിയ സൈനിക ആക്രമണം നിയമവിരുദ്ധമായ വിനാശകരമായ അധിനിവേശമാണ്. നഗരങ്ങളില്‍ ബോംബ് വര്‍ഷിക്കുന്നു. സാധാരണക്കാരായ ജനങ്ങളെ കൊന്നൊടുക്കുന്നു. പുതിയ യുദ്ധത്തിന് വഴിയൊരുക്കുന്നു. ഇതൊന്നുമല്ല അമേരിക്കന്‍ ജനതയ്ക്ക് വേണ്ടത്' മംദാനി കുറിച്ചു.