അവര്‍ ഞങ്ങളുടെ ഹൃദയത്തില്‍ കുത്തി, തിരിച്ച് അവരുടെ ഹൃദയത്തില്‍ തന്നെ കുത്തും ; യുഎസിനെതിരെ ഭീഷണി

അതിരൂക്ഷമായ ഭാഷയില്‍ മുന്നറിയിപ്പുമായി ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി.

 

ഖമേനിയുടെ വലം കൈയും ഇറാന്റെ നിര്‍ണായക നയതന്ത്രജ്ഞനുമായ ലാരിജാനിയുടെ ഈ പ്രസ്താവന മേഖലയില്‍ ഭീതി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.

പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് പിന്നാലെ, അമേരിക്കയ്‌ക്കെതിരെ അതിരൂക്ഷമായ ഭാഷയില്‍ മുന്നറിയിപ്പുമായി ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി.

അമേരിക്കക്കാര്‍ ഇറാനിയന്‍ ജനതയുടെ ഹൃദയത്തിലാണ് കുത്തിയത്, പകരം ഞങ്ങള്‍ അവരുടെ ഹൃദയത്തില്‍ തന്നെ കുത്തും എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഖമേനിയുടെ വലം കൈയും ഇറാന്റെ നിര്‍ണായക നയതന്ത്രജ്ഞനുമായ ലാരിജാനിയുടെ ഈ പ്രസ്താവന മേഖലയില്‍ ഭീതി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.