ചൈനയില്‍നിന്ന് രാജ്യത്തേക്ക് വരുന്ന സുന്ദരിയായ ഏതൊരു സ്ത്രീയെയും അവര്‍ ചാരവനിതയാണെന്ന് പറയും, ആലീസ് ഹുവാങ് ഒരു ചൈനീസ് ചാരവനിതയാണെന്ന് വിശ്വസിക്കുന്നില്ല ; ട്രംപ്
തിങ്കളാഴ്ച ഏഷ്യന്‍ രാജ്യങ്ങളിലെ പര്യടനത്തിന് പുറപ്പെടുംമുന്‍പ് വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ട്രംപ് എന്‍വിഡിയ വിവാദത്തില്‍ പ്രതികരിച്ചത്.
വിവാദങ്ങളില്‍നിന്ന് ഹുവാങ് ഒരു പാഠം പഠിച്ചെന്നാണ് താന്‍ കരുതുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
എന്‍വിഡിയ മുന്‍ സിഇഒ ജെന്‍സെന്‍ ഹുവാങ്ങിനെ പിന്തുണച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ലോകത്തിലെ ഏറ്റവും മൂല്യമേറിയ ചിപ്പ് നിര്‍മാണ കമ്പനിയായ എന്‍വിഡിയയുടെ തലപ്പത്തേക്ക് ജെന്‍സെന്‍ ഹുവാങ് തിരിച്ചെത്തുന്നതില്‍ തനിക്ക് യാതൊരു എതിര്‍പ്പുമില്ലെന്ന് ട്രംപ് തിങ്കളാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. ജെന്‍സെന്‍ ഹുവാങ് വിവാഹേതരബന്ധം പുലര്‍ത്തിയിരുന്ന ആലീസ് ഹുവാങ് ചൈനീസ് ചാരവനിതയാണെന്ന ആരോപണങ്ങളും ട്രംപ് തള്ളി. ആലീസ് ഹുവാങ് ചാരവൃത്തി നടത്തിയതായി താന്‍ വിശ്വസിക്കുന്നില്ലെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. തിങ്കളാഴ്ച ഏഷ്യന്‍ രാജ്യങ്ങളിലെ പര്യടനത്തിന് പുറപ്പെടുംമുന്‍പ് വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ട്രംപ് എന്‍വിഡിയ വിവാദത്തില്‍ പ്രതികരിച്ചത്.
ആലീസ് ഹുവാങ് ഒരു ചൈനീസ് ചാരവനിതയാണെന്ന് തനിക്കറിയില്ല. ഇക്കാര്യം താന്‍ പറഞ്ഞിട്ടുണ്ട്. ആലീസ് ഹുവാങ്ങിനെ ചാരവനിതയെന്ന് വിശേഷിപ്പിക്കാന്‍ തക്കതായ കാരണങ്ങളുണ്ടെന്നും താന്‍ വിശ്വസിക്കുന്നില്ല. ചൈനീസ് വനിതകളെ അവരുടെ രൂപഭാവം മാത്രം മുന്‍നിര്‍ത്തി ചാരവനിതകളായി മുദ്രകുത്താറുണ്ടെന്നും ട്രംപ് പറഞ്ഞു. 'ചൈനയില്‍നിന്ന് രാജ്യത്തേക്ക് വരുന്ന സുന്ദരിയായ ഏതൊരു സ്ത്രീയെയും അവര്‍ ചാരവനിതയാണെന്ന് പറയും. സാധാരണ സംഭവിക്കുന്നത് അതാണ്. പക്ഷേ, അവള്‍ ഒരു ചാരവനിതയാണോ എന്ന് എനിക്കറിയില്ല'- ട്രംപ് വ്യക്തമാക്കി.
ജെന്‍സെന്‍ ഹുവാങ് എന്‍വിഡിയ മേധാവിയായി തിരിച്ചെത്തുന്നതിനെ പിന്തുണയ്ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് തനിക്ക് അതില്‍ യാതൊരു വിരോധവും ഇല്ലെന്നായിരുന്നു ട്രംപിന്റെ മറുപടി. ഈ വിവാദങ്ങളില്‍നിന്ന് ഹുവാങ് ഒരു പാഠം പഠിച്ചെന്നാണ് താന്‍ കരുതുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.