'ബങ്കറില്‍ ഒളിക്കാന്‍ അവര്‍ പറഞ്ഞു, പക്ഷെ ഞാന്‍ തയ്യാറായില്ല'; ഓപ്പറേഷന്‍ സിന്ദൂര്‍ സമയത്തെ അനുഭവം വെളിപ്പെടുത്തി ആസിഫ് അലി സര്‍ദാരി
സൈനിക നടപടികള്‍ തുടങ്ങുന്നതിന് നാല് ദിവസം മുന്‍പേ ഒരു യുദ്ധത്തിന് സാധ്യതയുണ്ടെന്ന് താന്‍ സൈന്യത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നതായും സര്‍ദാരി അവകാശപ്പെട്ടു.
രക്തസാക്ഷിത്വം വരിക്കാനുണ്ടെങ്കില്‍ അത് ഇവിടെ വെച്ചാകട്ടെ. നേതാക്കള്‍ ബങ്കറിലല്ല, യുദ്ധഭൂമിയിലാണ് മരിക്കേണ്ടത് എന്നാണ് ഞാന്‍ അദ്ദേഹത്തിന് നല്‍കിയ മറുപടി.'
കഴിഞ്ഞ മെയ് മാസത്തില്‍ ഇന്ത്യ നടത്തിയ 'ഓപ്പറേഷന്‍ സിന്ദൂര്‍' സൈനിക നടപടിക്കിടെ സുരക്ഷിതമായ ബങ്കറിലേക്ക് മാറാന്‍ സൈന്യം തനിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്ന് പാകിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി വെളിപ്പെടുത്തി. തന്റെ ഭാര്യയും മുന്‍ പ്രധാനമന്ത്രിയുമായ ബേനസീര്‍ ഭൂട്ടോയുടെ 18-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സിന്ധ് പ്രവിശ്യയിലെ ലാര്‍ക്കാനയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'യുദ്ധം തുടങ്ങിയെന്ന് അറിയിച്ചുകൊണ്ട് എന്റെ മിലിട്ടറി സെക്രട്ടറി അടുത്തുവന്നു. 'സര്‍, നമുക്ക് ബങ്കറിലേക്ക് മാറാം' എന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. എന്നാല്‍ ഞാന്‍ അത് നിരസിച്ചു. രക്തസാക്ഷിത്വം വരിക്കാനുണ്ടെങ്കില്‍ അത് ഇവിടെ വെച്ചാകട്ടെ. നേതാക്കള്‍ ബങ്കറിലല്ല, യുദ്ധഭൂമിയിലാണ് മരിക്കേണ്ടത് എന്നാണ് ഞാന്‍ അദ്ദേഹത്തിന് നല്‍കിയ മറുപടി.'
സൈനിക നടപടികള്‍ തുടങ്ങുന്നതിന് നാല് ദിവസം മുന്‍പേ ഒരു യുദ്ധത്തിന് സാധ്യതയുണ്ടെന്ന് താന്‍ സൈന്യത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നതായും സര്‍ദാരി അവകാശപ്പെട്ടു. പാകിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ ആസിം മുനീറിനെ അദ്ദേഹം പ്രശംസിച്ചു. ആസിം മുനീറിനെ ഫീല്‍ഡ് മാര്‍ഷല്‍ പദവിയിലേക്ക് ഉയര്‍ത്തിയത് പിപിപി ആണെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പോലും മുനീറിനെ പുകഴ്ത്തിയിട്ടുണ്ടെന്നും സര്‍ദാരി കൂട്ടിച്ചേര്‍ത്തു.