അമേരിക്ക ശക്തമായി തിരിച്ചടിച്ച കാലഘട്ടം അവര് മറന്നുപോയി ; ഹൂതികള് മോശമായാണ് പെരുമാറുന്നത് ; മുന്നറിയിപ്പുമായി ട്രംപ്
സൗദിക്കൊപ്പം ചേര്ന്ന് ഹൂതികള്ക്കെതിരെ സൈനിക നടപടിയില് പങ്കെടുക്കുമോ എന്ന ചോദ്യത്തിന് ട്രംപ് നേരിട്ട് മറുപടി നല്കിയില്ല. അത്തരം കാര്യങ്ങള് മുന്കൂട്ടി വെളിപ്പെടുത്താന് കഴിയില്ലെന്നായിരുന്നു പ്രതികരണം.
2025 മാര്ച്ചില് അമേരിക്ക ഹൂതി കേന്ദ്രങ്ങള്ക്ക് നേരെ വ്യോമാക്രമണങ്ങള് നടത്തിയിരുന്നു.
സൗദി അറേബ്യയ്ക്കെതിരെ തുടര്ച്ചയായ ആക്രമണങ്ങള് നടത്തുന്ന യെമനിലെ ഇറാന് പിന്തുണയുള്ള ഹൂതി വിമതര്ക്കെതിരെ കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണള്ഡ് ട്രംപ്. ട്രൂത്ത് സോഷ്യലില് പങ്കുവെച്ച കുറിപ്പിലാണ് ട്രംപ് ഹൂതികളുടെ നടപടികളെ രൂക്ഷമായി വിമര്ശിച്ചത്. ഹൂതികള് വളരെ മോശമായാണ് പെരുമാറുന്നതെന്നും, അമേരിക്ക ശക്തമായി തിരിച്ചടിച്ച കാലഘട്ടം അവര് മറന്നുപോയെന്നും ട്രംപ് വ്യക്തമാക്കി.
അമേരിക്കന് തെരഞ്ഞെടുപ്പിന് മുന്നോടിയായി എണ്ണവില വര്ദ്ധിപ്പിക്കാനുള്ള ലക്ഷ്യത്തോടെയാണ് ഹൂതികള് സൗദി അറേബ്യയ്ക്ക് നേരെ ആക്രമണങ്ങള് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ കഴിഞ്ഞ ശനിയാഴ്ചയുണ്ടായ മിസൈല് ആക്രമണത്തില് 13 പേര് കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രതികരണം.
സൗദി കിരീടാവകാശി മുഹമ്മദ് ബിന് സല്മാനുമായി താന് സംസാരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയെങ്കിലും, സൗദിക്കൊപ്പം ചേര്ന്ന് ഹൂതികള്ക്കെതിരെ സൈനിക നടപടിയില് പങ്കെടുക്കുമോ എന്ന ചോദ്യത്തിന് ട്രംപ് നേരിട്ട് മറുപടി നല്കിയില്ല. അത്തരം കാര്യങ്ങള് മുന്കൂട്ടി വെളിപ്പെടുത്താന് കഴിയില്ലെന്നായിരുന്നു പ്രതികരണം.
2025 മാര്ച്ചില് അമേരിക്ക ഹൂതി കേന്ദ്രങ്ങള്ക്ക് നേരെ വ്യോമാക്രമണങ്ങള് നടത്തിയിരുന്നു.