ഗള്‍ഫ് രാജ്യങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ച് ഇറാനെതിരായ ആക്രമണം ഇന്നുണ്ടാകില്ല ; ട്രംപ്

ഇറാനെ ആക്രമിക്കരുതെന്ന് ഖത്തര്‍, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നീ രാജ്യങ്ങളുടെ നേതാക്കള്‍ ആവശ്യപ്പെട്ടെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

 

സമാധാന കരാര്‍ സാധ്യമായില്ലെങ്കില്‍ ഇന്ന് ഇറാനെ ആക്രമിക്കാനായിരുന്നു ട്രംപിന്റെ നീക്കം. 

ഇറാനെതിരായ ആക്രമണം മാറ്റിവെയ്ക്കുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗള്‍ഫ് രാജ്യങ്ങളുടെ അഭ്യര്‍ഥന മാനിച്ചാണ് നടപടിയെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. സമാധാന കരാര്‍ സാധ്യമായില്ലെങ്കില്‍ ഇന്ന് ഇറാനെ ആക്രമിക്കാനായിരുന്നു ട്രംപിന്റെ നീക്കം. 

ഇറാനെ ആക്രമിക്കരുതെന്ന് ഖത്തര്‍, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നീ രാജ്യങ്ങളുടെ നേതാക്കള്‍ ആവശ്യപ്പെട്ടെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. യുഎസിന് സ്വീകാര്യമായ ഒരു കരാര്‍ ഉണ്ടാകുമെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ അറിയിച്ചെന്നും ട്രംപ് വ്യക്തമാക്കി.