ഇറാനുമായുള്ള യുദ്ധം സൈനികമായി അവസാനിച്ചു ,ഒരു കരാറിലെത്താന്‍ നല്ല സാധ്യതയുണ്ട് ; ട്രംപ്
യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിക്ക് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന.
Nov 10, 2026, 09:58 IST
ഇറാന്‍ സൈനികമായി ഫലത്തില്‍ അവസാനിച്ചു, ഞങ്ങള്‍ ഇപ്പോഴുള്ള അവസ്ഥ തുടരുക മാത്രമാണ് ചെയ്യുന്നത്, ട്രംപ് പറഞ്ഞു.
ഇറാനുമായുള്ള യുദ്ധം സൈനികമായി അവസാനിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ ബിന്‍ ജാസിം അല്‍ താനിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം വൈറ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്
ഇറാന്‍ സൈനികമായി ഫലത്തില്‍ അവസാനിച്ചു, ഞങ്ങള്‍ ഇപ്പോഴുള്ള അവസ്ഥ തുടരുക മാത്രമാണ് ചെയ്യുന്നത്, ട്രംപ് പറഞ്ഞു. ഇറാന്റെ നേതൃനിര തകര്‍ക്കപ്പെട്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍ ഇറാന്റെ ആണവ പദ്ധതിയുടെ അപകട ശേഷി എന്നെന്നേക്കുമായി ഇല്ലാതാക്കുന്നതിന് ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള ഒരു പരിഹാരം ഉറപ്പാക്കാന്‍ താന്‍ ഇപ്പോഴും ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിക്ക് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന.