യുദ്ധ ചെലവേറുന്നു ; ഹോര്‍മുസ് കടക്കാന്‍ ഒരു കപ്പലിന് 18.8 കോടി നല്‍കണം ; അവസരം മുതലാക്കി ഇറാന്‍

തങ്ങളുടെ ഊര്‍ജ നിലയങ്ങള്‍ ആക്രമിച്ചാല്‍ ഇസ്രയേലിന്റെ ഊര്‍ജ കേന്ദ്രങ്ങള്‍ തങ്ങള്‍ തകര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കപ്പലുകളില്‍ നിന്നും പണം പിരിച്ചു തുടങ്ങിയതായി ഇറാന്‍ പാര്‍ലമെന്റിന്റെ ദേശീയ സുരക്ഷ കമ്മിറ്റി അംഗം അലായുദ്ദീന്‍ ബൊറൂജെര്‍ഡി വ്യക്തമാക്കി.

രാജ്യാന്തര എണ്ണ വിതരണത്തിന്റെ പ്രധാന പാതയായ ഹോര്‍മുസ് കടലിടുക്കിലുള്ള തങ്ങളുടെ നിയന്ത്രണം സാമ്പത്തിക നേട്ടമാക്കാന്‍ ഇറാന്‍. ഹോര്‍മുസ് കടക്കുന്ന കപ്പല്‍ ഒന്നിന് രണ്ടു മില്യണ്‍ യുഎസ് ഡോളര്‍ അതായത് 18.8 കോടി രൂപയാണ് ഇറാന്‍ ഈടാക്കുന്നത്.
കപ്പലുകളില്‍ നിന്നും പണം പിരിച്ചു തുടങ്ങിയതായി ഇറാന്‍ പാര്‍ലമെന്റിന്റെ ദേശീയ സുരക്ഷ കമ്മിറ്റി അംഗം അലായുദ്ദീന്‍ ബൊറൂജെര്‍ഡി വ്യക്തമാക്കി.
ഹോര്‍മുസിലൂടെ പോകുന്ന ചില കപ്പലുകളില്‍ നിന്നും രണ്ടു മില്യണ്‍ ട്രാന്‍സിറ്റ് ഫീസ് ഈടാക്കണം. പണം വാങ്ങാന്‍ ഇറാന് അധികാരമുണ്ടെന്നും അലായുദ്ദീന്‍ ബോറുജെര്‍ഡി ഔദ്യോഗിക മാധ്യമമായ ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാന്‍ ബ്രോഡ്കാസ്റ്റിങ്ങിനോട് പറഞ്ഞു.
തങ്ങളുടെ ഊര്‍ജ നിലയങ്ങള്‍ ആക്രമിച്ചാല്‍ ഇസ്രയേലിന്റെ ഊര്‍ജ കേന്ദ്രങ്ങള്‍ തങ്ങള്‍ തകര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു.