എഴുന്നേല്‍ക്കാന്‍ പോലും സാധിക്കാത്ത വിധത്തില്‍ യുഎസ് സൈന്യത്തിന് ഒരു അടി ആവശ്യമായി വന്നേക്കും ; ഖമനയിയുടെ അവസാന പ്രസംഗം പുറത്ത്
നമുക്ക് ആണവായുധങ്ങള്‍ വേണം. ആണവായുധങ്ങള്‍ ഇല്ലെങ്കില്‍ രാജ്യം അതിന്റെ എതിരാളികളാല്‍ ചവിട്ടിമെതിക്കപ്പെടും
യുഎസും ഇറാനും തമ്മിലുള്ള ആണവ ചര്‍ച്ചകള്‍ അവസാനിച്ചതിന് പിന്നാലെയായിരുന്നു ഖമനയിയുടെ ഈ പ്രസംഗം എന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്
കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി പ്രസംഗിച്ചത് ആണവായുധങ്ങളെയും അമേരിക്കന്‍ സൈന്യത്തെയും കുറിച്ച്. ആണവായുധം ഇറാന് അത്യാവശ്യമാണെന്നും അമേരിക്കക്കാര്‍ ഒരാവശ്യവും ഇല്ലാതെ ഇറാന്റെ കാര്യത്തില്‍ ഇടപെടുകയാണെന്നുമായിരുന്നു ഖമനയിയുടെ പ്രസംഗം. റോയിട്ടേഴ്‌സ് ആണ് അലി ഖമനയിയുടെ അവസാനത്തെ പ്രസംഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
യുഎസും ഇറാനും തമ്മിലുള്ള ആണവ ചര്‍ച്ചകള്‍ അവസാനിച്ചതിന് പിന്നാലെയായിരുന്നു ഖമനയിയുടെ ഈ പ്രസംഗം എന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ' നമുക്ക് ആണവായുധങ്ങള്‍ വേണം. ആണവായുധങ്ങള്‍ ഇല്ലെങ്കില്‍ രാജ്യം അതിന്റെ എതിരാളികളാല്‍ ചവിട്ടിമെതിക്കപ്പെടും. ആണായുധങ്ങള്‍ അത്യാവശ്യമാണ്. അമേരിക്കക്കാര്‍ ഒരാവശ്യവും ഇല്ലാതെയാണ് ഇക്കാര്യത്തില്‍ ഇടപെടുന്നത്. നമ്മള്‍ക്ക് എന്ത് മിസൈലുകള്‍ ഉണ്ടെങ്കിലും അവര്‍ക്കെന്താണ്? ഇത് നമുക്ക് പ്രശ്‌നമാണ്' എന്ന് ഖമനയി പറഞ്ഞു.
തങ്ങളുടെ സൈന്യമാണ് ഏറ്റവും ശക്തിയുള്ള സൈന്യം എന്നാണ യുഎസ് പ്രസിഡന്റ് പറയുന്നത്. എന്നാല്‍ എഴുന്നേല്‍ക്കാന്‍ പോലും സാധിക്കാത്ത വിധത്തില്‍ ആ സൈന്യത്തിന് ഒരു അടി ആവശ്യമായി വന്നേക്കും'; എന്നും ഖമനയി പറഞ്ഞു.