യുഎസ് ഇന്ത്യക്കാരെ കൊണ്ട് നേട്ടമുണ്ടാക്കിയ രാജ്യം ; എച്ച് 1 ബി വീസ നിര്‍ത്തലാക്കിയാല്‍ തിരിച്ചടിയെന്ന് മസ്‌ക്

സെപ്തംബറിലായിരുന്നു ട്രംപിന്റെ എച്ച് 1 ബി വീസ ഫീസ് വെട്ടികുറയ്ക്കല്‍ പ്രഖ്യാപനം.

 

ജോലിക്കായി ലഭിക്കുന്ന വീസ ചിലര്‍ ദുരുപയോഗം നടത്തിയെന്നത് എച്ച് 1 ബി വിസ നിര്‍ത്തിവയ്ക്കുന്നതിന് കാരണമല്ലെന്ന് മസ്‌ക് പറഞ്ഞു.

പ്രതിഭകളായ ഇന്ത്യക്കാരെ കൊണ്ട് വലിയ നേട്ടമുണ്ടാക്കിയ രാജ്യമാണ് യുഎസ് എന്ന് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. വിദേശത്തു നിന്നെത്തുന്നവര്‍ക്ക് പൗരത്വം നല്‍കുന്ന എച്ച് 1 ബി വീസ നിര്‍ത്തലാക്കിയാല്‍ യുഎസിന് വലിയ തിരിച്ചടിയുണ്ടാകുമെന്നും ടെസ്ല സിഇഒ ആയ മസ്‌ക് അഭിമുഖത്തില്‍ പറഞ്ഞു.
ജോലിക്കായി ലഭിക്കുന്ന വീസ ചിലര്‍ ദുരുപയോഗം നടത്തിയെന്നത് എച്ച് 1 ബി വിസ നിര്‍ത്തിവയ്ക്കുന്നതിന് കാരണമല്ലെന്ന് മസ്‌ക് പറഞ്ഞു.
ജോ ബൈഡന്‍ സര്‍ക്കാരിന്റെ കാലത്ത് വന്‍ തോതില്‍ അനധികൃത കുടിയേറ്റക്കാര്‍ രാജ്യത്തെത്തിയെന്ന് മസ്‌ക് പറഞ്ഞു. ഒരു രംഗത്തും ബൈഡന് നിയന്ത്രണമുണ്ടായിരുന്നില്ല
സെപ്തംബറിലായിരുന്നു ട്രംപിന്റെ എച്ച് 1 ബി വീസ ഫീസ് വെട്ടികുറയ്ക്കല്‍ പ്രഖ്യാപനം. അപേക്ഷാ ഫീ ഒരു ലക്ഷം ഡോളറായി വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നു. പദ്ധതി ദുരുപയോഗം ചെയ്‌തെന്ന പേരില്‍ ചില കമ്പനികള്‍ക്ക് നേരെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.