ഇറാനിലെ 30 ഓളം എണ്ണ ഡിപ്പോകളില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തെ ചൊല്ലി യുഎസും ഇസ്രയേലും രണ്ടുതട്ടിലെന്ന് റിപ്പോര്‍ട്ട് 

ആക്രമണത്തെ പറ്റി ഇസ്രയേല്‍ യുഎസ് ഇസ്രയേല്‍ യുഎസിന് നേരത്തെ വിവരം കൈമാറിയിരുന്നു

 

ആക്രമണത്തിന്റെ പ്രത്യാഘാതം ഗുരുതരമാകുമെന്നാണ് യുഎസ് വിലയിരുത്തല്‍.

ഇറാനിലെ 30 ഓളം എണ്ണ ഡിപ്പോകളില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തെ ചൊല്ലി സഖ്യ കക്ഷികള്‍ രണ്ടു തട്ടില്‍. ആക്രമണ വിവരം നേരത്തെ അറിയിച്ചിരുന്നെങ്കിലും യുഎസ് പ്രതീക്ഷിച്ചതിലും അപ്പുറത്തായിരുന്നു ഇസ്രയേല്‍ ആക്രമണം. ഇതിനെ തുടര്‍ന്ന് യുഎസ് ഇസ്രയേലിനെ തങ്ങളുടെ ഇഷ്ടക്കേട് അറിയിക്കുകയായിരുന്നു. ആക്രമണത്തിന്റെ പ്രത്യാഘാതം ഗുരുതരമാകുമെന്നാണ് യുഎസ് വിലയിരുത്തല്‍.


ആക്രമണത്തെ പറ്റി ഇസ്രയേല്‍ യുഎസ് ഇസ്രയേല്‍ യുഎസിന് നേരത്തെ വിവരം കൈമാറിയിരുന്നു. എന്നാല്‍ ആക്രമണത്തെ വ്യാപ്തി കണ്ട് യുഎസ് ഞെട്ടിയിരിക്കുകയാണ്. ഇതൊരു തെറ്റായ ആശയമെന്ന് പറഞ്ഞ് അസഭ്യ വാക്ക് സഹിതമാണ് യുഎസ് ഇസ്രയേലിന് സന്ദേശം കൈമാറിയത്.
സാധാരണക്കാരുടെ അടിസ്ഥാന സൗകര്യങ്ങള്‍ ആക്രമിക്കുന്നത് തന്ത്രപരമായ തിരിച്ചടിയുണ്ടാക്കുമെന്നാണ് അമേരിക്കയുടെ പേടി. ഇത് ഇറാന്‍ ജനതയെ ഭരണകൂടത്തിന് പിന്നില്‍ അണി നിരത്തും. ഇന്ധന വില ഉയര്‍ത്തും. വിപണിയെ ഭയപ്പെടുത്താനും ഇന്ധന വില ഉയരാനും ട്രംപ് ആഗ്രഹിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.