അമേരിക്കയും ഇറാനും ആക്രമണം അവസാനിപ്പിച്ചു; ഹോര്‍മൂസ് കരാര്‍ ഉടനെന്ന് സൂചന
അമേരിക്കയും ഇറാനും ആക്രമണം അവസാനിപ്പിച്ചു; ഹോര്‍മൂസ് കരാര്‍ ഉടനെന്ന് സൂചന
ഗള്‍ഫിലെ തിരിച്ചടികള്‍ക്കടക്കം താല്‍ക്കാലിക ഇടവേളയായതോടെ ആശങ്കയും അകലുകയാണ്
അമേരിക്ക ആക്രമണം അവസാനിപ്പിച്ചതോടെ തിരിച്ചടികള്‍ നിര്‍ത്തി എന്ന് ഇറാനും പ്രഖ്യാപിച്ചു.
ഇറാന്‍ - അമേരിക്ക സംഘര്‍ഷത്തില്‍ ആക്രമണമില്ലാത്ത തുടര്‍ച്ചയായ രണ്ടാം ദിനവും കടന്നുപോയതിന്റെ ആശ്വാസത്തില്‍ ലോകം. കഴിഞ്ഞ രണ്ട് രാത്രികളിലും അമേരിക്ക ഇറാനെതിരെ ആക്രമണം നടത്തിയിട്ടില്ല. അമേരിക്ക ആക്രമണം അവസാനിപ്പിച്ചതോടെ തിരിച്ചടികള്‍ നിര്‍ത്തി എന്ന് ഇറാനും പ്രഖ്യാപിച്ചു. ഗള്‍ഫിലെ തിരിച്ചടികള്‍ക്കടക്കം താല്‍ക്കാലിക ഇടവേളയായതോടെ ആശങ്കയും അകലുകയാണ്. ഹോര്‍മൂസില്‍ ഒമാന്‍ - ഇറാന്‍ കരാര്‍ ഉടനെ ഉണ്ടായേക്കുമെന്നാണ് സൂചന. നിര്‍ത്തിവെച്ച എല്ലാ വിധ നാവിക പ്രവര്‍ത്തനങ്ങളും ഖത്തര്‍ പുനരാരംഭിച്ചു. ഇറാനെതിരായ ആക്രമണങ്ങളില്‍ പങ്കുചേര്‍ന്നെന്ന വാര്‍ത്തകള്‍ കുവൈത്ത് നിഷേധിച്ചു. അതിനിടെ കഴിഞ്ഞ ദിവസം മൊസാംബിക് പതാക വഹിച്ച കപ്പലാക്രമിച്ചത് തങ്ങളാണെന്ന് അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് സ്ഥിരീകരിച്ചു.
യുദ്ധം അനിശ്ചിതമായി നീട്ടുന്നതില്‍ അമേരിക്കന്‍ നേതൃത്വത്തിനിടയിലെ ഭിന്നാഭിപ്രായങ്ങളുണ്ട്. സാമ്പത്തിക ചെലവാണ് കാരണം. ഇറാന്‍ ഒമാന്‍ ചര്‍ച്ച പുരോഗമിക്കുന്നതോടെയാണ് യുഎസിന്റെ താല്‍ക്കാലിക യുദ്ധ വിരാമമെന്നാണ് റിപ്പോര്‍ട്ട്.