ഇറാനില്‍ നടത്താനിരുന്ന വ്യോമാക്രമണത്തില്‍ നിന്ന് ഒരു മണിക്കൂര്‍ മുന്‍പ് മാത്രമാണ് അമേരിക്ക പിന്മാറിയത് ; ട്രംപ്

ഇറാന്റെ മനസ്സില്‍ ആണവായുധം ഉണ്ടെന്നും അവരുടെ കൈവശം ആണവായുധം ഉണ്ടായിരിക്കാന്‍ അമേരിക്ക അനുവദിക്കില്ലെന്നും യുദ്ധം വളരെ വേ?ഗത്തില്‍ അവസാനിക്കാന്‍ പോകുന്നുവെന്നും ട്രംപ് പ്രതികരിച്ചു

 

കരാറിലെത്താന്‍ ഇറാന്‍ അമേരിക്കയോട് യാചിക്കുകയാണെന്നും ട്രംപ് പറഞ്ഞു.

ഇറാനെതിരെ വീണ്ടും ഭീഷണി മുഴക്കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനെതിരെ സൈനിക ആക്രമണം നടത്താന്‍ അമേരിക്ക സജ്ജമാണെന്നും ട്രംപ് വ്യക്തമാക്കി. ഇറാനില്‍ നടത്താനിരുന്ന വ്യോമാക്രമണത്തില്‍ നിന്ന് ഒരു മണിക്കൂര്‍ മുന്‍പ് മാത്രമാണ് അമേരിക്ക പിന്മാറിയതെന്നും ട്രംപ് വെളിപ്പെടുത്തി. കരാറിലെത്താന്‍ ഇറാന്‍ അമേരിക്കയോട് യാചിക്കുകയാണെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസില്‍ നടന്ന നിയമനിര്‍മ്മാണ സഭയിലെ അംഗങ്ങള്‍ പങ്കെടുത്ത പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഡോണള്‍ഡ് ട്രംപ്.

ഇറാന്റെ മനസ്സില്‍ ആണവായുധം ഉണ്ടെന്നും അവരുടെ കൈവശം ആണവായുധം ഉണ്ടായിരിക്കാന്‍ അമേരിക്ക അനുവദിക്കില്ലെന്നും യുദ്ധം വളരെ വേ?ഗത്തില്‍ അവസാനിക്കാന്‍ പോകുന്നുവെന്നും ട്രംപ് പ്രതികരിച്ചു. 'നമ്മള്‍ ഒരു നല്ല ജോലി ചെയ്തു. ഞങ്ങള്‍ അത് വളരെ വേഗത്തില്‍ അവസാനിപ്പിക്കുമെന്ന് ഞാന്‍ കരുതുന്നു, അവര്‍ക്ക് ഒരു ആണവായുധം ഉണ്ടാകില്ല, ഞങ്ങള്‍ അത് വളരെ നല്ല രീതിയില്‍ പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.