പശ്ചിമേഷ്യയില്‍ വീണ്ടും സൈനിക ശക്തി ഉയര്‍ത്തി അമേരിക്ക ; 3500 സൈനികരെ വിന്യസിച്ചു

യുഎസ്എസ് ട്രിപ്പോലി അമേരിക്കയുടെ അത്യാധുനിക യുദ്ധക്കപ്പലാണ്.

 

വ്യോമാക്രമണം ലക്ഷ്യമാക്കി പശ്ചിമേഷ്യയില്‍ കൂടുതല്‍ സൈനികരെ വിന്യസിപ്പിക്കുകയാണ് അമേരിക്ക.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ പശ്ചിമേഷ്യയില്‍ വീണ്ടും സൈനിക ശക്തി ഉയര്‍ത്തി അമേരിക്ക. 3500 അമേരിക്കന്‍ സൈനികരാണ് പശ്ചിമേഷ്യയിലെ സംഘര്‍ഷ ബാധിത പ്രദേശത്തെത്തിയത്. യുഎസ് സൈനിക ശേഷിയുടെ പ്രധാന ഘടകമായ യുഎസ്എസ് ട്രിപ്പോലി ഏകദേശം 2,500 സൈനികരുമായി പശ്ചിമേഷ്യന്‍ തീരത്തെ ലക്ഷ്യമാക്കി നിലയുറപ്പിച്ചിട്ടുണ്ടെന്ന് യു എസ് കമാന്‍ഡ് സ്ഥിരീകരിച്ചു. വ്യോമാക്രമണം ലക്ഷ്യമാക്കി പശ്ചിമേഷ്യയില്‍ കൂടുതല്‍ സൈനികരെ വിന്യസിപ്പിക്കുകയാണ് അമേരിക്ക.

യുഎസ്എസ് ട്രിപ്പോലി അമേരിക്കയുടെ അത്യാധുനിക യുദ്ധക്കപ്പലാണ്. എഫ്-35 സ്റ്റെല്‍ത്ത് ഫൈറ്റര്‍ ജെറ്റുകളെയും ഓസ്‌പ്രേകളയും വഹിക്കാന്‍ കഴിവുള്ള യുദ്ധക്കപ്പലാണിത്. കൂടാതെ യുഎസ്എസ് ബോക്‌സറും സാന്‍ഡിയാ?ഗോയില്‍ നിന്നുള്ള നാവിക യൂണിറ്റുകളും ഉടന്‍ തന്നെ സംഘര്‍ഷ മേഖലയിലെത്തുമെന്ന് യുഎസ് കമാന്‍ഡ് വ്യക്തമാക്കി. യുഎസ് കമാന്‍ഡിന്റെ എക്‌സ് പോസ്റ്റിലാണ് ഇറാനെതിരെയുള്ള യുദ്ധത്തില്‍ അമേരിക്ക സൈനിക ശേഷി ശക്തിപ്പെടുത്തിയെന്ന കാര്യം അറിയിച്ചത്.