അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് നടത്തിയ സൈനിക അധിനിവേശത്തെയും കുറ്റകൃത്യങ്ങളെയും അന്താരാഷ്ട്ര തലത്തില്‍ ശക്തമായി നേരിടും ; ഇറാന്‍ പ്രസിഡന്റ്
ആഗോള നീതിന്യായ കോടതികളിലും അന്താരാഷ്ട്ര വേദികളിലും വിചാരണ ചെയ്യാന്‍ ആവശ്യമായ എല്ലാ നിയമ നയതന്ത്ര മാര്‍ഗ്ഗങ്ങളും തേടുമെന്നും ഇറാന്‍
Jul 4, 2026, 07:04 IST
വിലാപചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയ ചൈന, നമീബിയ, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളുടെ പ്രതിനിധി സംഘങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രസിഡന്റ് ഇറാന്റെ നിലപാട് വ്യക്തമാക്കിയത്.
ഇറാനെതിരെ അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് നടത്തിയ സൈനിക അധിനിവേശത്തെയും കുറ്റകൃത്യങ്ങളെയും അന്താരാഷ്ട്ര തലത്തില്‍ ശക്തമായി നേരിടുമെന്ന് ഇറാന്റെ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ പ്രഖ്യാപിച്ചു. അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിലാപചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയ ചൈന, നമീബിയ, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളുടെ പ്രതിനിധി സംഘങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രസിഡന്റ് ഇറാന്റെ നിലപാട് വ്യക്തമാക്കിയത്.
അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും, ഇരുരാജ്യങ്ങളെയും അവരെ പിന്തുണച്ചവരെയും ആഗോള നീതിന്യായ കോടതികളിലും അന്താരാഷ്ട്ര വേദികളിലും വിചാരണ ചെയ്യാന്‍ ആവശ്യമായ എല്ലാ നിയമ നയതന്ത്ര മാര്‍ഗ്ഗങ്ങളും തേടുമെന്നും ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു.