യുദ്ധവുമില്ല, സമാധാനവുമില്ലെന്ന അനിശ്ചിതാവസ്ഥയ്ക്ക് വിരാമമിടണം: പരമോന്നത നേതാവ് നിര്‍ദ്ദേശിച്ചതായി പെസഷ്‌കിയാന്‍


അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഇറാന്റെ നിബന്ധനകള്‍ മുജ്തബ ഖമനേയി ഒരു ദിവസം മുമ്പ് സുരക്ഷാ മേധാവി മൊഹ്സെന്‍ റെസായിയുമായുള്ള കൂടിക്കാഴ്ചയില്‍ ആവര്‍ത്തിച്ചിരുന്നതായും നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

 

ഈ നിര്‍ദേശം ഇറാന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക ചുവടുവെപ്പാണെന്നും മസൂദ് പെസെഷ്‌കിയാന്‍ കൂട്ടിച്ചേര്‍ത്തു.

ഇറാനും അമേരിക്കയും തമ്മിലുള്ള നിലവിലെ 'യുദ്ധവുമില്ല, സമാധാനവുമില്ല' എന്ന അനിശ്ചിതാവസ്ഥയ്ക്ക് വിരാമമിടണമെന്ന് പരമോന്നത നേതാവ് മുജ്തബ ഖമനേയി നിര്‍ദ്ദേശിച്ചതായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍. ഈ നിര്‍ദേശം ഇറാന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക ചുവടുവെപ്പാണെന്നും മസൂദ് പെസെഷ്‌കിയാന്‍ കൂട്ടിച്ചേര്‍ത്തു. ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇസ്ലാമിക് റിപ്പബ്ലിക് ന്യൂസ് ഏജന്‍സിയാണ് (ഐആര്‍എന്‍എ) ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 


അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഇറാന്റെ നിബന്ധനകള്‍ മുജ്തബ ഖമനേയി ഒരു ദിവസം മുമ്പ് സുരക്ഷാ മേധാവി മൊഹ്സെന്‍ റെസായിയുമായുള്ള കൂടിക്കാഴ്ചയില്‍ ആവര്‍ത്തിച്ചിരുന്നതായും നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ദേശീയ ഐക്യം ശക്തിപ്പെടുത്തുന്നതിനും നിലവിലെ അനിശ്ചിതത്വവും സംഘര്‍ഷാവസ്ഥയും മറികടക്കുന്നതിനുമുള്ള മാര്‍ഗങ്ങളാണ് മൊഹ്സെന്‍ റെസായി-മുജ്തബ ഖമനേയി കൂടിക്കാഴ്ചയില്‍ പ്രധാനമായും ചര്‍ച്ചയായതെന്നായിരുന്നു റിപ്പോര്‍ട്ട്. നിലവിലെ സാഹചര്യം ഒരു 'നിര്‍ണായക വഴിത്തിരിവ്' ആണെന്ന് ഖമേനി വിശേഷിപ്പിച്ചതായി മെഹര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.