കമ്മ്യൂണിസമെന്ന ഭീഷണി ആരംഭിക്കുന്നതിന് മുമ്പേ തന്നെ തടയണം, അത് കാന്‍സര്‍ പോലെ ; ട്രംപ്
തെരഞ്ഞെടുപ്പ് പ്രചാരണത്തെ അനുസ്മരിപ്പിക്കുന്ന പ്രസം?ഗമായിരുന്നു ചടങ്ങില്‍ ട്രംപ് നടത്തിയത്.
കാന്‍സര്‍ എങ്ങനെ തുടക്കത്തില്‍ തന്നെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യണമോ, അതുപോലെ അതിവേഗം ഇല്ലാതാക്കണം' എന്നായിരുന്നു ട്രംപ് പറഞ്ഞത്.
അമേരിക്കയില്‍ കമ്മ്യൂണിസം ശക്തി പ്രാപിക്കുമെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് വാഷിങ്ടണിലെ നാഷണല്‍ മാളില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ട്രംപ്. 'കമ്മ്യൂണിസമെന്ന ഭീഷണി ആരംഭിക്കുന്നതിന് മുമ്പേ തന്നെ തടയണം. അത് കാന്‍സര്‍ പോലെയാണ്. കാന്‍സര്‍ എങ്ങനെ തുടക്കത്തില്‍ തന്നെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യണമോ, അതുപോലെ അതിവേഗം ഇല്ലാതാക്കണം' എന്നായിരുന്നു ട്രംപ് പറഞ്ഞത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തെ അനുസ്മരിപ്പിക്കുന്ന പ്രസം?ഗമായിരുന്നു ചടങ്ങില്‍ ട്രംപ് നടത്തിയത്. പുതിയ വോട്ടിംഗ് നിയന്ത്രണങ്ങള്‍ നടപ്പാക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ച ട്രംപ് തന്റെ ഭരണകാലത്തെ നേട്ടങ്ങള്‍ എടുത്തുകാട്ടുകയും ചെയ്തു. അമേരിക്കന്‍ ദേശസ്‌നേഹത്തെ ഉയര്‍ത്തിക്കാട്ടുന്ന വിഷയങ്ങള്‍ എടുത്ത് പരാമാര്‍ശിച്ചായിരുന്നു ട്രംപിന്റെ പ്രസം?ഗം. അമേരിക്ക നേടിയ യുദ്ധവിജയങ്ങള്‍, ചന്ദ്രനിലിറങ്ങിയ ദൗത്യം, റൈറ്റ് സഹോദരന്മാരുടെ ആദ്യ വിമാനയാത്ര, അമേരിക്കന്‍ ഭരണഘടനാ സംവിധാനത്തിന്റെ ശക്തി തുടങ്ങിയ ചരിത്രനേട്ടങ്ങളെ ട്രംപ് പ്രശംസിച്ചു. തപാല്‍ വോട്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും വോട്ടര്‍ രജിസ്‌ട്രേഷനായി പൗരത്വത്തിന്റെ തെളിവ് നിര്‍ബന്ധമാക്കുകയും ചെയ്യുന്ന നിയമനിര്‍മാണം കോണ്‍ഗ്രസ് പാസാക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഇറാന്റെ സൈനിക ശക്തിയെ പൂര്‍ണമായി തകര്‍ത്തുവെന്നും ട്രംപ് അവകാശപ്പെട്ടു.