ജോലി ലഭിക്കാത്തതിന്റെ മാനസിക സമ്മര്‍ദ്ദം ; ആന്ധ്ര സ്വദേശി യുഎസില്‍ മരിച്ചു

ഷിക്കാഗോയിലുള്ള ഡി പോള്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര പഠനം പൂര്‍ത്തിയാക്കിയ ഇയാള്‍ ജോലി ലഭിക്കാത്തതിനാല്‍ നിരാശയിലായിരുന്നു.

 

ആന്ധ്രാപ്രദേശിലെ കര്‍ണൂല്‍ സ്വദേശിയായ 26-കാരന്‍ ചന്തുവാണ് മരിച്ചത്.

അമേരിക്കയില്‍ ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് മാനസിക സമ്മര്‍ദ്ദത്തിലായിരുന്ന ആന്ധ്രാപ്രദേശ് സ്വദേശിയായ യുവാവ് മരിച്ച നിലയില്‍ കണ്ടെത്തി.ആന്ധ്രാപ്രദേശിലെ കര്‍ണൂല്‍ സ്വദേശിയായ 26-കാരന്‍ ചന്തുവാണ് മരിച്ചത്. പഠനം പൂര്‍ത്തിയാക്കിയ ശേഷം ദീര്‍ഘകാലമായി ജോലി അന്വേഷിച്ചിരുന്നെങ്കിലും അവസരം ലഭിക്കാത്തതിനെ തുടര്‍ന്ന് അദ്ദേഹം ഗുരുതരമായ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഷിക്കാഗോയിലുള്ള ഡി പോള്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര പഠനം പൂര്‍ത്തിയാക്കിയ ഇയാള്‍ ജോലി ലഭിക്കാത്തതിനാല്‍ നിരാശയിലായിരുന്നു. വീട്ടിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇതിനിടെ, യുവാവിന്റെ മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിനായി അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം ധനശേഖരണം ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്