ഹോര്‍മുസ് കടലിടുക്ക് ഏതുവിധേനയും തുറക്കും, ചൈന അടക്കം യുദ്ധകപ്പലുകള്‍ അയക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ട്രംപ്
ഹോര്‍മുസ് കടലിടുക്ക് ഏതുവിധേനയും തുറക്കും, ചൈന അടക്കം യുദ്ധകപ്പലുകള്‍ അയക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ട്രംപ്
അതിനിടെ യുഎസിനും ഇസ്രയേലിനും ഹോര്‍മുസിലൂടെയുള്ള യാത്ര അനുവദിക്കില്ലെന്നും മറ്റ് രാജ്യങ്ങള്‍ക്ക് തടസ്സമില്ലെന്നും ഇറാന്‍ നിര്‍ണ്ണായക പ്രഖ്യാപനം നടത്തി.
Mar 15, 2026, 07:15 IST
കടലിടുക്ക് തുറക്കുന്നതിനും സുരക്ഷിതമായി നിലനിര്‍ത്തുന്നതിനും ഈ രാജ്യങ്ങള്‍ അമേരിക്കയ്ക്കൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു.
ഹോര്‍മുസ് കടലിടുക്ക് ഏതുവിധേനയും തുറക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇതിനായി ചൈന അടക്കമുള്ള രാജ്യങ്ങള്‍ യുദ്ധക്കപ്പലുകളും മറ്റും അയക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു. കടലിടുക്ക് തുറക്കുന്നതിനും സുരക്ഷിതമായി നിലനിര്‍ത്തുന്നതിനും ഈ രാജ്യങ്ങള്‍ അമേരിക്കയ്ക്കൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.
അതിനിടെ യുഎസിനും ഇസ്രയേലിനും ഹോര്‍മുസിലൂടെയുള്ള യാത്ര അനുവദിക്കില്ലെന്നും മറ്റ് രാജ്യങ്ങള്‍ക്ക് തടസ്സമില്ലെന്നും ഇറാന്‍ നിര്‍ണ്ണായക പ്രഖ്യാപനം നടത്തി.