ഹോര്‍മുസ് കടലിടുക്ക് ശത്രുക്കള്‍ക്ക് മുന്നില്‍ മാത്രമേ അടച്ചിടുകയുള്ളൂ ; ഇറാന്‍

ഞങ്ങളുടെ കാഴ്ചപ്പാടില്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായി അടച്ചിട്ടില്ല.

സൗഹൃദ രാജ്യങ്ങളില്‍ നിന്നുള്ള കപ്പലുകള്‍ക്ക് ഇറാന്റെ സായുധ സേന ഇതിനകം തന്നെ സുരക്ഷിതമായ വഴിയൊരുക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹോര്‍മൂസ് കടലിടുക്ക് ശത്രുക്കള്‍ക്ക് മുന്നില്‍ മാത്രമേ അടച്ചിടുകയുള്ളൂവെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി
ഞങ്ങളുടെ കാഴ്ചപ്പാടില്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായി അടച്ചിട്ടില്ല. അത് ശത്രുക്കള്‍ക്ക് മുന്നില്‍ മാത്രമേ അടച്ചിട്ടിട്ടുള്ളൂ. നമ്മുടെ ശത്രുക്കളേയും അവരുടെ സഖ്യ കക്ഷികളുടേയും കപ്പലുകള്‍ കടന്നുപോകാന്‍ അനുവദിക്കുന്നതിന് ഒരു കാരണമില്ല, അരഗ്ചി പറഞ്ഞു.
സൗഹൃദ രാജ്യങ്ങളില്‍ നിന്നുള്ള കപ്പലുകള്‍ക്ക് ഇറാന്റെ സായുധ സേന ഇതിനകം തന്നെ സുരക്ഷിതമായ വഴിയൊരുക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.