ഓറഞ്ച് മുടിയുള്ള ഒരു മണ്ടന്‍ കാരണം വില കൂടി ; ഹോട്ടലിലെ വിചിത്ര നോട്ടീസ് വൈറല്‍
ഓറഞ്ച് മുടിയുള്ള ഒരു മണ്ടന്‍ കാരണം വില കൂടി ; ഹോട്ടലിലെ വിചിത്ര നോട്ടീസ് വൈറല്‍
വിലക്കയറ്റത്തിന് ഹോട്ടലുടമ കുറ്റം ചാരുന്നത് ശക്തനായ നേതാവിനെ തന്നെയാണ്.
''ഓറഞ്ച് നിറത്തില്‍ മുടിയുള്ള ഒരു മണ്ടന്‍ തുടങ്ങിയ യുദ്ധം കാരണം ക്രൂഡ് ഓയില്‍ വില വര്‍ദ്ധിച്ചിരിക്കുന്നു''
പാചകവാതക ക്ഷാമം മൂലം മിക്ക ഹോട്ടലുകളുടേയും പ്രവര്‍ത്തനം പ്രതിസന്ധിയിലാണ്. വില വര്‍ദ്ധനവിനെ ന്യായീകരിക്കാന്‍ പൂനെയിലെ ഒരു ഹോട്ടലുടമ കണ്ടെത്തിയ വഴിയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. സായാലി മഹാഷൂര്‍ എന്ന യുവതി എക്സില്‍ പങ്കുവച്ച നോട്ടീസിലെ വരികള്‍ ചര്‍ച്ചയാകുകയാണ്.
വിലക്കയറ്റത്തിന് ഹോട്ടലുടമ കുറ്റം ചാരുന്നത് ശക്തനായ നേതാവിനെ തന്നെയാണ്.
ഓറഞ്ച് നിറത്തില്‍ മുടിയുള്ള ഒരു മണ്ടന്‍ തുടങ്ങിയ യുദ്ധം കാരണം ക്രൂഡ് ഓയില്‍ വില വര്‍ദ്ധിച്ചിരിക്കുന്നു. ഇതിന്റെ ഫലമായി എല്‍പിജി ,പ്ലാസ്റ്റിക് എന്നിവയ്ക്കും വില കൂടി. മാര്‍ച്ച് 21 മുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍ വരും, ദയവായി സഹകരിക്കുക. അല്ലെങ്കില്‍ യുദ്ധം നിര്‍ത്താന്‍ സഹായിക്കുക എന്നായിരുന്നു നോട്ടീസില്‍ എഴുതിയിരുന്നത.്
ട്രംപിന്റെ പേര് എവിടേയും പരാമര്‍ശിച്ചില്ലെങ്കിലും ലളിതമായി തന്റെ പ്രതിഷേധം അറിയിക്കുകയാണ് ഹോട്ടലുടമ. സോഷ്യല്‍മീഡിയയില്‍ വൈറലാണ് ഈ നോട്ടീസ്.