പോപ്പ് ദുര്‍ബലനാണെങ്കിലും വിദേശ നയങ്ങളില്‍ ഭയങ്കരനാണ് ; വീണ്ടും ലിയോ പതിനാലാമനെ രൂക്ഷമായി അധിക്ഷേപിച്ച് ട്രംപ്
ലിയോ പതിനാലാമന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത് തെറ്റായി പോയെന്നാണ് ട്രംപിന്റെ പ്രതികരണം
തനിക്ക് ഭയമില്ല എന്നും യുദ്ധങ്ങള്‍ക്കെതിരെ താന്‍ ഇനിയും സംസാരിക്കുമെന്നും ലിയോ പതിനാലാമന്‍ പറഞ്ഞതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.
വീണ്ടും ലിയോ പതിനാലാമനെ രൂക്ഷമായി അധിക്ഷേപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ട്രംപിനെ വിമര്‍ശിച്ച് മുന്നോട്ട് വന്ന പോപ്പിന്റെ തീരുമാനം തെറ്റാണെന്നാണ് ട്രംപ് പറഞ്ഞത്. ട്രംപ് ഭരണകൂടത്തെ തനിക്ക് ഭയമില്ല എന്നും യുദ്ധങ്ങള്‍ക്കെതിരെ താന്‍ ഇനിയും സംസാരിക്കുമെന്നും ലിയോ പതിനാലാമന്‍ പറഞ്ഞതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.
ലിയോ പതിനാലാമന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത് തെറ്റായി പോയെന്നാണ് ട്രംപിന്റെ പ്രതികരണം. ലിയോ പതിനാലാമന്‍ ദുര്‍ബലനെന്നും ട്രംപ് ആവര്‍ത്തിച്ച് പറഞ്ഞു. പോപ്പ് ദുര്‍ബലനാണെങ്കിലും വിദേശ നയങ്ങളില്‍ ഭയങ്കരനാണെന്നും ആയിരുന്നു ട്രംപിന്റെ പരാമര്‍ശം. ഇതിന് മുന്‍പ് ഇറാന്‍ യുദ്ധത്തിനെതിരായ നിലപാടിന്റെ പേരില്‍ ലിയോ പതിനാലാമനെ ദുര്‍ബലനെന്നും റാഡിക്കല്‍ ലെഫ്റ്റ് എന്നും ട്രംപ് വിശേഷിപ്പിച്ചിരുന്നു. ലിയോ പതിനാലാമന്‍ മികച്ച പോപ്പ് ആയാല്‍ മതിയെന്നും അല്ലാതെ രാഷ്ട്രീയക്കാരന്‍ ആകേണ്ട എന്നുമാണ് ട്രംപ് വിമര്‍ശിച്ചത്.