ആണവ ഭീഷണി ഇല്ലാതാക്കാന്‍ ഇറാനിയന്‍ ഭരണകൂടത്തെ പുറത്താക്കുക മാത്രമാണ് പോംവഴി'; ബെഞ്ചമിന്‍ നെതന്യാഹു

പിതാവിന്റെ പാത പിന്തുടരാനാണ് ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനി തീരുമാനിച്ചിരിക്കുന്നതെന്ന് നെതന്യാഹു പറഞ്ഞു.

 

ഇറാന്‍ ഇസ്രായേലിനെ ആക്രമിച്ചാല്‍ ഇറാന്‍ കത്തുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സും മുന്നറിയിപ്പ് നല്‍കി

ഇറാന്‍ വീണ്ടും ആണവായുധങ്ങള്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചെന്ന് ആരോപിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാനില്‍ നിന്നുള്ള ഈ ഭീഷണി ഇല്ലാതാക്കാനുള്ള ഏക മാര്‍ഗം ഇറാനിയന്‍ ഭരണകൂടത്തെ അധികാരത്തില്‍ നിന്ന് നീക്കുകയാണെന്നും നെതന്യാഹു പറഞ്ഞു. ഇറാന്‍ ഇസ്രായേലിനെ ആക്രമിച്ചാല്‍ ഇറാന്‍ കത്തുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സും മുന്നറിയിപ്പ് നല്‍കി. ഇറാനിയന്‍ ഭരണകൂടം നേരിട്ട സംഭവങ്ങളില്‍ നിന്ന് പാഠം പഠിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പിതാവിന്റെ പാത പിന്തുടരാനാണ് ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനി തീരുമാനിച്ചിരിക്കുന്നതെന്ന് നെതന്യാഹു പറഞ്ഞു. ഈ ഭീഷണി ഇല്ലാതാക്കുന്നതിനായി ഇറാനിയന്‍ ഭരണകൂടത്തെ അധികാരത്തില്‍ നിന്ന് നീക്കാന്‍ സൈന്യത്തിനും മൊസാദിനും സുരക്ഷാ ഏജന്‍സികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും നെതന്യാഹു പറഞ്ഞു.