കോഹിനൂര്‍ രത്നം ഇന്ത്യയ്ക്ക് മടക്കി നല്‍കണം ; ചാള്‍സ് രാജാവിനെ അനുനയിപ്പിക്കാന്‍ മംദാനി
ചാള്‍സ് രാജാവിന്റെ ന്യൂയോര്‍ക്ക് സന്ദര്‍ശനത്തെ അനുബന്ധിച്ച് നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഇന്ത്യന്‍ വംശജന്‍ കൂടിയായ മംദാനിയുടെ പ്രസ്താവന.
ചാള്‍സ് രാജാവിനോട് നേരിട്ട് ഇക്കാര്യം ചോദിക്കാനൊരുങ്ങുകയാണ് ന്യൂയോര്‍ക്ക് മേയര്‍ സോഹ്റാന്‍ മംദാനി.
ഇന്ത്യയുടെ സമ്പത്തു പലതും കൊണ്ടാണ് ബ്രിട്ടീഷുകാര്‍ 1947 ല്‍ രാജ്യം വിട്ടത്. മോഷണത്തിന് കൃത്യമായ കണക്കുമില്ല. ഇന്ത്യക്കാര്‍ക്ക് നഷ്ടമായതില്‍ ഏറ്റവും വിലപ്പെട്ടതാണ് കൊഹിനൂര്‍ രത്നം. ഇന്ത്യയടക്കം നിരവധി രാജ്യങ്ങള്‍ പലതവണ ആവശ്യപ്പെട്ടിട്ടും രത്നം കൈമാറാന്‍ ബ്രിട്ടന്‍ തയ്യാറായിട്ടില്ല. ചാള്‍സ് രാജാവിനോട് നേരിട്ട് ഇക്കാര്യം ചോദിക്കാനൊരുങ്ങുകയാണ് ന്യൂയോര്‍ക്ക് മേയര്‍ സോഹ്റാന്‍ മംദാനി.
ലോകത്തിലെ ഏറ്റവും പ്രശസ്തവും അമൂല്യവുമായ വജ്രമാണഅ കൊഹിനൂര്‍. 13ാം നൂറ്റാണ്ടില്‍ ഇന്നത്തെ ആന്ധ്ര ഭരിച്ചിരുന്ന കാകതീയ രാജവശംത്തിന്റെ കൈവശമായിരുന്നു ഈ വജ്രം. കാകതീയ രാജവംശത്തില്‍ നിന്ന് ദില്ലി സുല്‍ത്താന്‍മാര്‍ ഈ വജ്രം കൈക്കലാക്കി. പിന്നീട് മുഗളന്മാര്‍, പേര്‍ഷ്യന്‍ ഭരണാധികാരികള്‍, അഫ്ഗാന്‍ ഭരണാധികാരികള്‍, പഞ്ചാബിലെ സിഖ് ഭരണാധികാരികള്‍ എന്നിവരിലൂടെ നൂറ്റാണ്ടുകളോളം വജ്രം കൈമറിഞ്ഞു. നിരവധി യുദ്ധങ്ങളും മരണവും കൊഹിനൂരിന്റെ പേരില്‍ നടന്നിട്ടുണ്ട്. ഒടുവില്‍ വജ്രം 1849 ല്‍ പഞ്ചാബ് പിടിച്ചടക്കിയ ബ്രിട്ടീഷുകാരുടെ കൈവശമെത്തി. 1852 ല്‍ ലണ്ടനില്‍ വച്ച് വീണ്ടും മുറിച്ചു മിനുക്കിയ ഈ വജ്രത്തിന് ഇപ്പോള്‍ 105.6കാരറ്റ് ഭാരമുണ്ട്. നിലവില്‍ ഇതു ബ്രിട്ടീഷ് രാജകുടുംബത്തിന്റെ കിരീടത്തിലെ പ്രധാന ആകര്‍ഷണമായി ലണ്ടന്‍ ടവറില്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്.
ചാള്‍സ് രാജാവിന്റെ ന്യൂയോര്‍ക്ക് സന്ദര്‍ശനത്തെ അനുബന്ധിച്ച് നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഇന്ത്യന്‍ വംശജന്‍ കൂടിയായ മംദാനിയുടെ പ്രസ്താവന. തനിക്ക് രാജാവുമായി സ്വകാര്യ സംഭാഷണത്തിന് ഒരവസരം ലഭിച്ചാല്‍ താന്‍ ഉറപ്പായും കൊഹിനൂര്‍ രത്നം തിരികെ ചോദിക്കുമെന്ന് മംദാനി വ്യക്തമാക്കി. പിന്നീട് അതേ ദിവസം വൈകീട്ട് മംദാനി രാജാവുമായി ന്യൂയോര്‍ക്കില്‍ കണ്ടുമുട്ടി. എന്നാല്‍ രത്നത്തെ കുറിച്ച് രാജാവിനോട് ചോദിച്ചോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.