അമേരിക്കയുടെ തീവ്രവാദവിരുദ്ധ സെന്റര്‍ മേധാവിയുടെ രാജി ; നല്ല കാര്യമെന്ന് ട്രംപ്

ഇറാനെതിരായ ആക്രമണം യുഎസ് ദേശീയ സുരക്ഷയ്ക്ക് പ്രധാനമാണെന്ന് സമ്മതിക്കാത്ത ഉദ്യോഗസ്ഥരെ ആവശ്യമില്ലെന്നും ട്രംപ് പ്രതികരിച്ചു.

 

ഇറാനുമായുള്ള അമേരിക്കയുടെ യുദ്ധത്തില്‍ പ്രതിഷേധിച്ചാണ് ജോ കെന്റ് സ്ഥാനമൊഴിഞ്ഞത്.

അമേരിക്കയുടെ തീവ്രവാദവിരുദ്ധ സെന്റര്‍ മേധാവി രാജി വച്ചതില്‍ പ്രതികരണവുമായി ഡോണള്‍ഡ് ട്രംപ്. യുഎസ് നാഷണല്‍ കൌണ്ടര്‍ ടെററിസം സെന്റര്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ജോ കെന്റ് രാജിവച്ചത് നല്ല കാര്യമാണ് എന്നാണ് ട്രംപിന്റെ പ്രതികരണം. 

'സുരക്ഷയുടെ കാര്യത്തില്‍ വളരെ ദുര്‍ബലന്‍' എന്നും ട്രംപ് കുറ്റപ്പെടുത്തി. ഇറാനുമായുള്ള അമേരിക്കയുടെ യുദ്ധത്തില്‍ പ്രതിഷേധിച്ചാണ് ജോ കെന്റ് സ്ഥാനമൊഴിഞ്ഞത്. കെന്റിന്റെ രാജിയോട് രൂക്ഷമായി പ്രതികരിച്ച ട്രംപ്, ഇറാനെക്കുറിച്ചുള്ള തീവ്രവാദ വിരുദ്ധ സെന്റര്‍ മേധാവിയുടെ വീക്ഷണങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ രാജി ഉചിതമാണെന്ന് അഭിപ്രായപ്പെട്ടു. ഇറാനെതിരായ ആക്രമണം യുഎസ് ദേശീയ സുരക്ഷയ്ക്ക് പ്രധാനമാണെന്ന് സമ്മതിക്കാത്ത ഉദ്യോഗസ്ഥരെ ആവശ്യമില്ലെന്നും ട്രംപ് പ്രതികരിച്ചു.