ഗള്‍ഫ് കനത്ത ഭീതിയില്‍; കുവൈത്തില്‍ ആക്രമണവുമായി ഇറാന്‍

അടിയന്തര സാഹചര്യത്തില്‍ പൊതുജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും ബന്ധപ്പെട്ട അധികൃതര്‍ നല്‍കുന്ന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും സൈനിക വക്താവ് ആവശ്യപ്പെട്ടു.

 

കഴിഞ്ഞ ദിവസങ്ങളില്‍ കുവൈത്തിന്റെ അതിര്‍ത്തി പോസ്റ്റുകള്‍ക്ക് നേരെയും സമുദ്രത്തിലെ എണ്ണ ഖനന പ്ലാറ്റ്ഫോമിന് നേരെയും ശക്തമായ ഡ്രോണ്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

വ്യോമാതിര്‍ത്തിയിലേക്ക് അതിക്രമിച്ചു കയറിയ ശത്രുക്കളുടെ മിസൈലുകളെ സൈന്യം നിലവില്‍ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് കുവൈത്ത് സായുധ സേന ഔദ്യോഗികമായി സ്ഥിരീകരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേള്‍ക്കുന്ന സ്‌ഫോടന ശബ്ദങ്ങള്‍ ശത്രുക്കളുടെ മിസൈലുകളും ഡ്രോണുകളും വ്യോമ പ്രതിരോധ സംവിധാനം (എയര്‍ ഡിഫന്‍സ്) വിജയകരമായി വെടിവെച്ചിടുന്നതിന്റെ ഭാഗമാണെന്ന് സൈന്യം അറിയിച്ചു. അടിയന്തര സാഹചര്യത്തില്‍ പൊതുജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും ബന്ധപ്പെട്ട അധികൃതര്‍ നല്‍കുന്ന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും സൈനിക വക്താവ് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസങ്ങളില്‍ കുവൈത്തിന്റെ അതിര്‍ത്തി പോസ്റ്റുകള്‍ക്ക് നേരെയും സമുദ്രത്തിലെ എണ്ണ ഖനന പ്ലാറ്റ്ഫോമിന് നേരെയും ശക്തമായ ഡ്രോണ്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അതേസമയം, ബഹ്റൈനിലും മുന്നറിയിപ്പുണ്ട്. ജോര്‍ദാനിലും അമേരിക്കന്‍ തവളങ്ങള്‍ ആക്രമിച്ചു എന്ന് ഇറാന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.