ഹമാസിനെ നശിപ്പിക്കുന്നതു തുടരും ; ഇസ്രയേല്‍ പ്രതിരോധ മന്ത്രി
ഹമാസിനെ നശിപ്പിക്കുന്നതു തുടരും ; ഇസ്രയേല്‍ പ്രതിരോധ മന്ത്രി
'ഗാസയിലെ ഇസ്രയേലിന്റെ നയം വ്യക്തമാണ്.
ഗാസയെ നിരായുധീകരിക്കും. ഹമാസ് അംഗങ്ങളെ ഇല്ലാതാക്കുമെന്നും മന്ത്രി പറഞ്ഞു.
ഗാസയില്‍ ഹമാസിനെ നശിപ്പിക്കുന്നതു തുടരും എന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി കാറ്റ്‌സ്. മഞ്ഞ വരയ്ക്ക് ഉള്ളില്‍ തങ്ങളുടെ നിയന്ത്രണത്തില്‍ ഉള്ള ഭാഗത്ത് ആക്രമണം തുടരും. ഹമാസിന്റെ ടണലുകള്‍ തകര്‍ക്കും. ഗാസയെ നിരായുധീകരിക്കും. ഹമാസ് അംഗങ്ങളെ ഇല്ലാതാക്കുമെന്നും മന്ത്രി പറഞ്ഞു.
'ഗാസയിലെ ഇസ്രയേലിന്റെ നയം വ്യക്തമാണ്. ഞങ്ങളുടെ നിയന്ത്രണത്തിലുള്ള 'മഞ്ഞ മേഖലയില്‍' തുരങ്കങ്ങള്‍ നശിപ്പിക്കാനും ഹമാസിനെ ഇല്ലാതാക്കാനും ഐഡിഎഫ് യാതൊരു പരിമിതികളുമില്ലാതെ പ്രവര്‍ത്തിക്കുന്നു'- കാറ്റ്‌സ് പ്രസ്താവനയില്‍ പറഞ്ഞു. എല്ലാ ബന്ദികളെയും തിരിച്ചെത്തിക്കുക എന്ന ലക്ഷ്യത്തോടൊപ്പം, ഹമാസിനെ നിരായുധീകരിക്കുക, ഗാസയെ സൈനിക വിമുക്തമാക്കുക എന്നിവയും ലക്ഷ്യമാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇസ്രയേലിന്റെ കണക്കനുസരിച്ച്, നിലവില്‍ 200-ഓളം ഹമാസുകാര്‍ ഇസ്രയേല്‍ സേനയുടെ നിയന്ത്രണത്തിലുള്ള തെക്കന്‍ ഗാസയുടെ ഭാഗങ്ങളിലെ, പ്രത്യേകിച്ച് റഫായിലെ തുരങ്കങ്ങള്‍ക്കടിയിലുണ്ട്. ഇവര്‍ക്ക് തുരങ്കങ്ങളില്‍ നിന്ന് പുറത്തുവരാതെയും ഇസ്രയേല്‍ സൈനികരുടെ ശ്രദ്ധയില്‍പ്പെടാതെയും ഹമാസ് നിയന്ത്രിത പ്രദേശങ്ങളിലേക്ക് മടങ്ങാന്‍ കഴിയില്ല. വെടിനിര്‍ത്തല്‍ പദ്ധതിയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി, ഹമാസ് അംഗങ്ങള്‍ക്ക് സുരക്ഷിതമായ കടന്നുപോകല്‍ അനുവദിക്കാന്‍ യുഎസ് ഇസ്രയേലിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇസ്രയേല്‍ അവരെ സുരക്ഷിതമായി കടന്നുപോകാന്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.