ഇറാന്‍-അമേരിക്ക യുദ്ധത്തിന്റെ ഇതുവരെയുള്ള ചെലവ് 37.5 ബില്യണ്‍ ഡോളര്‍ കടന്നു: കൂടുതല്‍ ഫണ്ട് വേണമെന്ന് ആവശ്യം

യുഎസ് സെനറ്റിലെ അപ്രോപ്രിയേഷന്‍സ് കമ്മിറ്റിക്ക് മുന്നില്‍ സാക്ഷ്യപത്രം നല്‍കി.

 

യഥാര്‍ഥ ചെലവ് ഇതിലും കൂടുതലാകാനാണ് സാധ്യതയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം 11-ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍, ഇതുവരെ യുദ്ധത്തിനായി 37.5 ബില്യണ്‍ ഡോളര്‍ ചെലവായതായി അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. യുദ്ധത്തിനായി കൂടുതല്‍ ഫണ്ട് വേണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു. എന്നാല്‍ യഥാര്‍ഥ ചെലവ് ഇതിലും കൂടുതലാകാനാണ് സാധ്യതയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഹെഗ്‌സെത്തും ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ ഡാന്‍ കെയ്ന്‍യും യുദ്ധത്തിന് ആവശ്യമായ അധിക ധനസഹായം ആവശ്യപ്പെട്ട് യുഎസ് സെനറ്റിലെ അപ്രോപ്രിയേഷന്‍സ് കമ്മിറ്റിക്ക് മുന്നില്‍ സാക്ഷ്യപത്രം നല്‍കി.

യുദ്ധച്ചെലവും യുദ്ധത്തിന്റെ ലക്ഷ്യവും സംബന്ധിച്ച് യു എസ് കോണ്‍?ഗ്രസില്‍ ?ഗൗരവമുള്ള ചര്‍ച്ചകളാണ് നടന്നതായാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുദ്ധത്തില്‍ അമേരിക്ക എന്തുകൊണ്ടാണ് ഇടപെട്ടതെന്നും എങ്ങനെ അത് അവസാനിപ്പിക്കുമെന്നും പൊതുജനങ്ങളോട് കൂടുതല്‍ വ്യക്തമായി വിശദീകരിക്കണമെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജോണ്‍ കെനഡി ആവശ്യപ്പെട്ടു. 37.5 ബില്യണ്‍ ഡോളര്‍ എങ്ങനെ ചെലവഴിക്കുന്നുവെന്ന് പോലും പ്രതിരോധ വകുപ്പ് വ്യക്തമാക്കാന്‍ കഴിയുന്നില്ലെന്ന് ഡെമോക്രാറ്റിക് നേതാവ് ഡിക്ക് ഡര്‍ബിന്‍ വിമര്‍ശിച്ചു. യഥാര്‍ഥ യുദ്ധച്ചെലവ് ഔദ്യോഗിക കണക്കിനേക്കാള്‍ കൂടുതലാണെന്നാണ് തന്റെ വിലയിരുത്തല്‍. വിലപിടിപ്പുള്ള റഡാര്‍ സംവിധാനങ്ങളും യുദ്ധവിമാനങ്ങളും ആയുധങ്ങളും വന്‍തോതില്‍ നഷ്ടമായിട്ടുണ്ടെന്നുമായിരുന്നു സെനറ്റര്‍ ക്രിസ് കൂണ്‍സിന്റെ അഭിപ്രായം. യുദ്ധത്തിന് സര്‍ക്കാര്‍ നല്‍കുന്ന ന്യായീകരണം ഓരോ ആഴ്ചയും മാറുകയാണെന്നും ഭരണകൂടത്തിന് വ്യക്തമായ തന്ത്രമില്ലെന്നും സെനറ്റര്‍ ക്രിസ് വാന്‍ ഹോളന്‍, ആരോപിച്ചു. ഇറാന്‍ ആണവായുധം കൈവശമാക്കുന്നത് ലോകസുരക്ഷയ്ക്ക് ഗുരുതര ഭീഷണിയാണെന്നും അതിനാല്‍ ഈ ചെലവ് അനിവാര്യമാണെന്നും റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജോണ്‍ ഹോവന്‍ അഭിപ്രായപ്പെട്ടു.