ഇസ്രയേലിലെ ബെന്‍ ഗൂറിയന്‍ വിമാനത്താവളത്തില്‍ ഇടിച്ചിറക്കാനാണ് സഹപൈലറ്റ് ലക്ഷ്യമിട്ടത് ; വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം പ്രചോദനമായി ; അന്വേഷണ റിപ്പോര്‍ട്ട്
ഇസ്രയേലിലെ ബെന്‍ ഗൂറിയന്‍ വിമാനത്താവളത്തില്‍ ഇടിച്ചിറക്കാനാണ് സഹപൈലറ്റ് ലക്ഷ്യമിട്ടത് ; വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം പ്രചോദനമായി ; അന്വേഷണ റിപ്പോര്‍ട്ട്
പുറമെ നിന്ന് ആരുടെയും സഹായം ആക്രമിക്ക് ലഭിച്ചിട്ടില്ല എന്നും മൊഴിയിലുണ്ട്.
ഓസ്‌ട്രേലിയന്‍ പഠനകാലം മുതല്‍ തീവ്രവാദ ആശയങ്ങളില്‍ ആകൃഷ്ടനാണ് ഇയാളെന്നും യു എ ഇയുടെ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാനായി ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത്ത് മച്ഛാറിനെ ആക്രമിച്ച സഹപൈലറ്റ് ഹമാം അല്‍ ഹമാമിക്കെതിരായ യു എ ഇയുടെ അന്വേഷണത്തിന്റെ വിവരങ്ങള്‍ പുറത്ത്. ഇസ്രയേലിലെ ബെന്‍ ഗൂറിയന്‍ വിമാനത്താവളത്തില്‍ ഇടിച്ചിറക്കാനാണ് സഹപൈലറ്റ് ലക്ഷ്യമിട്ടതെന്ന് വ്യക്തമാക്കുന്നതാണ് യു എ ഇയുടെ അന്വേഷണവും. വിമാനത്തിലുള്ള യാത്രക്കാരടക്കം ആളുകളെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ബെന്‍ ഗുറിയന്‍ വിമാനത്താവളത്തില്‍ ഇടിച്ചിറക്കാന്‍ ഹമാമി പദ്ധതിയിട്ടതെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഒമാന്‍ സ്വദേശിയായ സഹ പൈലറ്റിന് 29 വയസാണുള്ളത്. 2017 ഓസ്‌ട്രേലിയന്‍ പഠനകാലം മുതല്‍ തീവ്രവാദ ആശയങ്ങളില്‍ ആകൃഷ്ടനാണ് ഇയാളെന്നും യു എ ഇയുടെ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. വേള്‍ഡ് ട്രേഡ് സെന്റര്‍ അക്രമണവും പ്രചോദനമായെന്നും യു എ ഇ അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ പുറമെ നിന്ന് ആരുടെയും സഹായം ആക്രമിക്ക് ലഭിച്ചിട്ടില്ല എന്നും മൊഴിയിലുണ്ട്. ആക്രമിയെ കീഴ്‌പ്പെടുത്തിയത് യാത്രക്കാരും ജീവനക്കാരും ചേര്‍ന്നാണെന്നും അന്വേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
തീവ്രവാദ സ്വാധീനത്തിന്റെ സൂചനകള്‍ പോലുമില്ലാതെ, എല്ലാ പരിശോധനകളും പാസായ ശേഷമാണ് ഫ്‌ലൈദുബായിയില്‍ ഇയാള്‍ക്ക് ജോലി ലഭിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മച്ഛാറിനെ ആക്രമിച്ച് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ചതിന് സൂചനകള്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നും റിപ്പോര്‍ട്ടിലുണ്ട്. പൈലറ്റിനെ ആക്രമിച്ചപ്പോള്‍ കോക്ക്പിറ്റ് വാതില്‍ തുറന്നത് മടക്ക യാത്രയില്‍ വിമാനം പറത്തേണ്ടിയിരുന്ന പൈലറ്റ് എന്നും റിപ്പോര്‍ട്ട് ചൂണ്ടികാട്ടി. കോഡ് ഉപയോഗിച്ചാണ് വാതില്‍ തുറന്നത്. ആക്രമണത്തില്‍ ബാഹ്യ പ്രേരണ ഉണ്ടായിട്ടില്ലെന്നും പ്രതിയുടെ മൊഴി വ്യക്തമാക്കുന്നു. വിമാനം പിന്നീട് നിയന്ത്രിച്ചതും സൗദിയില്‍ ഇറക്കിയതും വിമാനത്തില്‍ ഉണ്ടായിരുന്ന മറ്റൊരു പൈലറ്റാണെന്നും യു എ ഇ അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതേസമയം ബെന്‍ ഗൂറിയന്‍ വിമാനത്താവളത്തില്‍ ഇടിച്ചിറക്കാനാണ് സഹപൈലറ്റ് ലക്ഷ്യമിട്ടതെന്ന് ഇസ്രയേലി മാധ്യമങ്ങളും നേരത്തെ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്വേഷണത്തിനിടെ ഒമാനി സഹപൈലറ്റ് നല്‍കിയ മൊഴിയായാണ് ഇവ പുറത്തു വന്നത്. ക്യാപ്റ്റനെ വീഴ്ത്തി, സാധാരണ നിലയില്‍ ടെല്‍ അവീവിലേക്ക് പറന്ന്, സംശയം തോന്നാത്ത വിധം ലാന്‍ഡിങ് അനുമതി വരെ നേടിയെടുക്കാനായിരുന്നു ശ്രമം. ശേഷം ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ ഇടിച്ചിറക്കാനായിരുന്നു പദ്ധതി.