കാര്‍ നിയന്ത്രണം വിട്ട് മലയിടുക്കിലേക്ക് വീണു; കാലിഫോര്‍ണിയയില്‍ രണ്ട് ഇന്ത്യന്‍ യുവതികള്‍ക്ക് ദാരുണാന്ത്യം

മൂന്ന് വര്‍ഷം മുന്‍പായിരുന്നു മേഘ്നയും ഭാവനയും അമേരിക്കയില്‍ എത്തിയത്.

 

തെലങ്കാന മഹബൂബാബാദ് ഗാര്‍ല സ്വദേശിനിയായ മേഘ്ന റാണി (25), മുല്‍ക്കന്നൂര്‍ സ്വദേശിനി ഭാവന(24) എന്നിവരാണ് മരിച്ചത്.

അമേരിക്കയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് ഇന്ത്യന്‍ യുവതികള്‍ക്ക് ദാരുണാന്ത്യം. തെലങ്കാന മഹബൂബാബാദ് ഗാര്‍ല സ്വദേശിനിയായ മേഘ്ന റാണി (25), മുല്‍ക്കന്നൂര്‍ സ്വദേശിനി ഭാവന(24) എന്നിവരാണ് മരിച്ചത്.

മൂന്ന് വര്‍ഷം മുന്‍പായിരുന്നു മേഘ്നയും ഭാവനയും അമേരിക്കയില്‍ എത്തിയത്. ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ശേഷം ജോലി അന്വേഷിച്ചുവരികയായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ യാത്ര ചെയ്യുന്നതിനിടെ കാലിഫോര്‍ണിയയില്‍വെച്ചായിരുന്നു അപകടമുണ്ടായത്. അലബാമ ഹില്‍സിനടുത്തുള്ള ഭാഗത്ത് യാത്ര ചെയ്യുന്നതിനിടെ ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മലയിടുക്കിലേക്ക് വീഴുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചുതന്നെ ഇരുവരും മരിച്ചു.

ഇരുവരുടെയും കുടുംബാംഗങ്ങള്‍ തെലങ്കാന സര്‍ക്കാരിനോടും വിദേശകാര്യ മന്ത്രാലയത്തിനോടും അടിയന്തര സഹായം തേടിയിട്ടുണ്ട്. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. അപകടം സംബന്ധിച്ച് കാലിഫോര്‍ണിയ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.