ബിഷ്ണോയ് സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ; ഗുരുതര ആരോപണവുമായി കാനഡ

 

ജസ്റ്റിന്‍ ട്രൂഡോ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഇന്ത്യയും കാനഡയും നയതന്ത്ര പ്രതിസന്ധി നേരിട്ടിരുന്നു.

 


ബിഷ്ണോയ് ഗ്രൂപ്പ് കാനഡ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ സജീവവും നിരന്തരം സാന്നിധ്യുള്ള ഒരു അക്രമാസക്തമായ ക്രിമിനല്‍ സംഘടനയാണ്.

കാനഡയില്‍ ഭീകര സംഘടനയായി പട്ടികപ്പെടുത്തിയിട്ടുള്ള ലോറന്‍സ് ബിഷ്ണോയ് സംഘം ഇന്ത്യന്‍ സര്‍ക്കാരിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസിന്റെ റിപ്പോര്‍ട്ട്. ബിഷ്ണോയ് സംഘത്തിന് ഇന്ത്യന്‍ സര്‍ക്കാരുമായി ബന്ധമുണ്ടെന്ന് വാന്‍കൂവര്‍ ആസ്ഥാനമായുള്ള ഗ്ലോബല്‍ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസിന്റെ മൂന്നുപേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസിന്റെ മൂന്നുപേജുള്ള റിപ്പോര്‍ട്ടില്‍ ബിഷ്ണോയ് സംഘത്തിന് ഇന്ത്യന്‍ സര്‍ക്കാരുമായുള്ള ബന്ധത്തെ കുറിച്ച് ആറുതവണ പരാമര്‍ശിക്കുന്നുണ്ട്. ലോറന്‍സ് ബിഷ്ണോയ് സംഘത്തിന്റെ കാനഡയിലെ സ്വാധീനം വര്‍ധിക്കുന്നതിനെ കുറിച്ചുള്ള രഹസ്യ നിരീക്ഷണ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. ഈ റിപ്പോര്‍ട്ടിന്റെ ഒരു പതിപ്പ് തങ്ങള്‍ക്ക് ലഭിച്ചതായി തിങ്കളാഴ്ച ഗ്ലോബല്‍ ന്യൂസ് അറിയിച്ചു.


ബിഷ്ണോയ് ഗ്രൂപ്പ് കാനഡ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ സജീവവും നിരന്തരം സാന്നിധ്യുള്ള ഒരു അക്രമാസക്തമായ ക്രിമിനല്‍ സംഘടനയാണ്. ബിഷ്ണോയ് ക്രിമിനല്‍ഗ്രൂപ്പ്, ഇന്ത്യന്‍ സര്‍ക്കാരിന് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ തങ്ങളുടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ അക്രമം ഉപയോഗിക്കുന്നു, റിപ്പോര്‍ട്ടില്‍ പറയുന്നു.
തട്ടിക്കൊണ്ടുപോകല്‍, മയക്കുമരുന്ന് കടത്ത്, സാമ്പത്തിക തട്ടിപ്പുകള്‍ ലക്ഷ്യം വച്ചുള്ള കൊലപാതകം തുടങ്ങി നിരവധി ഗുരുതര ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ബിഷ്ണോയ് സംഘം ഏര്‍പ്പെട്ടിട്ടുണ്ടെന്നും കഴിഞ്ഞ വര്‍ഷം ലോറന്‍സ് ബിഷ്ണോയ് സംഘം കാനഡയില്‍ അക്രമ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ ജയിലിരുന്ന് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ലോറന്‍സ് ബിഷ്ണോയ് നിയന്ത്രിക്കുന്നതായാണ് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നത്.
ജസ്റ്റിന്‍ ട്രൂഡോ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഇന്ത്യയും കാനഡയും നയതന്ത്ര പ്രതിസന്ധി നേരിട്ടിരുന്നു. ഖലിസ്ഥാന്‍ ഭീകരനായ ഹര്‍ദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന് ട്രൂഡോ ആരോപിച്ചിരുന്നു.