32-ാമത് ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന് ഡിസംബര് നാലിന് തുടക്കമാകും; 45 ദിവസം നീളുന്ന ആഘോഷങ്ങൾ
ആഗോളതലത്തിൽ ശ്രദ്ധേയമായ ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ (ഡിഎസ്എഫ്) 32-ാമത് പതിപ്പ് ഡിസംബർ നാല് മുതൽ ആരംഭിക്കും. ദുബൈ ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്മെന്റ് (DFRE) സംഘടിപ്പിക്കുന്ന 45 ദിവസം നീളുന്ന ഈ മാമാങ്കം 2027 ജനുവരി 17 വരെ തുടരും. വൻ ഷോപ്പിങ് ഓഫറുകൾ, സമ്മാന പദ്ധതികൾ, ജനപ്രിയ സംഗീത കച്ചേരികൾ, ഡ്രോൺ ഷോകൾ, വാട്ടർഫ്രണ്ട് ലൈറ്റ് ഡിസ്പ്ലേകൾ എന്നിവ ഉൾപ്പെടുത്തി വിപുലമായ പരിപാടികളോടെയാണ് ഇത്തവണ DSF സന്ദർശകരെ സ്വീകരിക്കുന്നത്.
ദുബൈ: ആഗോളതലത്തിൽ ശ്രദ്ധേയമായ ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ (ഡിഎസ്എഫ്) 32-ാമത് പതിപ്പ് ഡിസംബർ നാല് മുതൽ ആരംഭിക്കും. ദുബൈ ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്മെന്റ് (DFRE) സംഘടിപ്പിക്കുന്ന 45 ദിവസം നീളുന്ന ഈ മാമാങ്കം 2027 ജനുവരി 17 വരെ തുടരും. വൻ ഷോപ്പിങ് ഓഫറുകൾ, സമ്മാന പദ്ധതികൾ, ജനപ്രിയ സംഗീത കച്ചേരികൾ, ഡ്രോൺ ഷോകൾ, വാട്ടർഫ്രണ്ട് ലൈറ്റ് ഡിസ്പ്ലേകൾ എന്നിവ ഉൾപ്പെടുത്തി വിപുലമായ പരിപാടികളോടെയാണ് ഇത്തവണ DSF സന്ദർശകരെ സ്വീകരിക്കുന്നത്.
ഉദ്ഘാടന ദിനമായ ഡിസംബർ നാലിന് കോക്ക കോള അറീനയിൽ പ്രശസ്ത ഗായകൻ റാശിദ് അൽ മജീദ് സംഗീതവിരുന്ന് ഒരുക്കും. തുടർന്ന് ഡിസംബർ അഞ്ചിന് അന്താരാഷ്ട്ര ഡിജെ സ്റ്റീവ് ഓക്കിയുടെ പരിപാടിയും ഇതേ വേദിയിൽ അരങ്ങേറും. ഡിസംബർ രണ്ടിന് ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളുടെ ഭാഗമായി ഹത്ത വാഡി ഹബ്ബിൽ ഒരുക്കുന്ന പ്രത്യേക കാൻഡിൽ ലൈറ്റ് സംഗീത പരിപാടി സന്ദർശകർക്ക് സൗജന്യമായി ആസ്വദിക്കാം. ഡിസംബർ അഞ്ച് മുതൽ ദി ബീച്ച് ജെ.ബി.ആർ, ബ്ലൂവാട്ടേഴ്സ് ഐലൻഡ് എന്നിവയ്ക്കിടയിലുള്ള വാട്ടർഫ്രണ്ട് വേദിയിൽ ദിവസവും രാത്രി 7.30 മുതൽ 10.30 വരെ ഡ്രോൺ-ലൈറ്റ് ഷോകൾ നടക്കും. സംഗീതത്തോടൊപ്പം സമന്വയിപ്പിച്ച ലേസർ ഡിസ്പ്ലേകൾ, രണ്ട് ഡ്രോൺ ഷോകൾ, ജെബിആർ ടവറുകളിലെ ലേസർ മാപ്പിങ് എന്നിവ ഇതിന്റെ പ്രത്യേകതയാണ്.