കനത്ത മഴയിൽ മുങ്ങി തായ്ലാൻഡ് ; 18 ഓളംമരണം
Nov 27, 2025, 18:11 IST
.കനത്ത മഴയിൽ മുങ്ങി തായ്ലാൻഡ്. 300 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് രാജ്യം അഭിമുഖീകരിക്കുന്നത്. തായ്ലാൻഡിന്റെ മിക്ക ഭാഗങ്ങളും വെള്ളപ്പൊക്ക കെടുതികൾ നേരിടുകയാണ്.
18 ഓളം പേരാണ് ഇതിനോടകം പല ഭാഗങ്ങളിലായുള്ള വെള്ളപ്പൊക്ക കെടുതികളിൽ മരിച്ചത്. സൈന്യം കപ്പലുകളും ഹെലികോപ്ടറുകളും ഉപയോഗിച്ച് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നുണ്ട്.