പാക്കിസ്ഥാനിൽ ഭീകരാക്രമണം; 9 പൊലീസുകാർ കൊല്ലപ്പെട്ടു, അഞ്ചു പേരെ കാണാതായി
പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ ഉണ്ടായ ഭീകരാക്രമണത്തിൽ ഒൻപതു പൊലീസുകാർ കൊല്ലപ്പെട്ടു. അഞ്ചു പേരെ കാണാതായി. സിയാരത്ത് ജില്ലയിലെ മാംഗി ഡാം മേഖലയിലെ പൊലീസ് പോസ്റ്റിനു നേർക്ക് തിങ്കളാഴ്ച രാത്രിയാണ് ആക്രമണം നടന്നത്.
Jul 7, 2026, 18:17 IST
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ ഉണ്ടായ ഭീകരാക്രമണത്തിൽ ഒൻപതു പൊലീസുകാർ കൊല്ലപ്പെട്ടു. അഞ്ചു പേരെ കാണാതായി. സിയാരത്ത് ജില്ലയിലെ മാംഗി ഡാം മേഖലയിലെ പൊലീസ് പോസ്റ്റിനു നേർക്ക് തിങ്കളാഴ്ച രാത്രിയാണ് ആക്രമണം നടന്നത്.
മാംഗി, കവാസ് പൊലീസ് സ്റ്റേഷനുകളിലെ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ, ഭീകരവിരുദ്ധ സേനയിലെ ഹെഡ് കോൺസ്റ്റബിൾ തുടങ്ങിയവരാണ് മരിച്ചത്. ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പ്രദേശത്ത് വൻതോതിൽ സുരക്ഷാസേനയെ വിന്യസിച്ചു. കാണാതായ പൊലീസുകാർക്ക് വേണ്ടിയുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. സംഭവത്തിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് അനുശോചനം രേഖപ്പെടുത്തി.