ബ്രിട്ടനില്‍ ഭീകര ഭീഷണി ഉയര്‍ന്നു; ഏതു സമയത്തും ഭീകരാക്രമണമുണ്ടായേക്കാവുന്ന സാഹചര്യമെന്ന് മുന്നറിയിപ്പ്
ബ്രിട്ടനില്‍ ഭീകര ഭീഷണി ഉയര്‍ന്നു; ഏതു സമയത്തും ഭീകരാക്രമണമുണ്ടായേക്കാവുന്ന സാഹചര്യമെന്ന് മുന്നറിയിപ്പ്
ഉത്തര ലണ്ടനിലെ ഗോള്‍ഡന്‍ ഗ്രീന്‍ മേഖലയില്‍ രണ്ട് യഹൂദര്‍ക്കെതിരെ നടന്ന കത്തിക്കുത്ത് ആക്രമണത്തിന് പിന്നാലെയാണ് ഈ നടപടി
ഭീകര ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ രാജ്യത്തുടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ബ്രിട്ടനില്‍ ഭീകരാക്രമണ സാധ്യത ഉയര്‍ന്നു. ദേശീയ സുരക്ഷാ ഭീഷണി നില അതീവ നിര്‍ണായകമായി ഉയര്‍ത്തി. ഇതോടെ രാജ്യത്ത് ഭീകരാക്രമണം നടക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് അധികൃതര്‍ അറിയിച്ചു.
ഉത്തര ലണ്ടനിലെ ഗോള്‍ഡന്‍ ഗ്രീന്‍ മേഖലയില്‍ രണ്ട് യഹൂദര്‍ക്കെതിരെ നടന്ന കത്തിക്കുത്ത് ആക്രമണത്തിന് പിന്നാലെയാണ് ഈ നടപടി. സംഭവം ഭീകരാക്രമണമെന്ന നിലയില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.ആക്രമണത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതിയെ അറസ്റ്റ് ചെയ്തതായും അധികാരികള്‍ അറിയിച്ചു. യഹൂദ സമൂഹത്തെ ലക്ഷ്യമിട്ട വിദ്വേഷ ആക്രമണമാകാമെന്ന സംശയത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഭീകര ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ രാജ്യത്തുടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ അധിക പൊലീസ് വിന്യാസം, നിരീക്ഷണം ശക്തമാക്കല്‍ തുടങ്ങിയ നടപടികള്‍ സ്വീകരിച്ചു.രാജ്യത്ത് ഭീകരാക്രമണം ഏത് സമയത്തും സംഭവിക്കാവുന്ന സാഹചര്യമാണെന്ന് സുരക്ഷാ ഏജന്‍സികള്‍ വ്യക്തമാക്കുന്നു.
ഇതിനിടെ,കീര്‍ സ്റ്റാര്‍മര്‍ ആക്രമണത്തെ ശക്തമായി അപലപിക്കുകയും, വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു.
സമീപകാലത്ത് യഹൂദ സമൂഹത്തെ ലക്ഷ്യമിട്ട ആക്രമണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ജാഗ്രതയിലാണ് രാജ്യം.