പശ്ചിമേഷ്യയില്‍ പത്ത് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സംഘര്‍ഷം രൂക്ഷം  ; ബഹ്‌റൈനില്‍ ഇറാന്റെ ഡ്രോണാക്രമണം

ഹോര്‍മൂസിലെ നിയന്ത്രണം കൈപ്പിടിയില്‍ നിര്‍ത്താന്‍ ഇറാന്‍ തുടക്കമിട്ട ആക്രമണം പടരുന്നുവെന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.

 

ഹോര്‍മൂസില്‍ വീണ്ടും കപ്പലാക്രമിക്കപ്പെട്ടതും സംഘര്‍ഷം രൂക്ഷമാക്കുകയാണ്.

പശ്ചിമേഷ്യയില്‍ പത്ത് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സംഘര്‍ഷം രൂക്ഷമാകുന്നു. ഹോര്‍മൂസില്‍ കപ്പലാക്രമിച്ച് ഇറാന്‍ തുടക്കമിട്ട സംഘര്‍ഷം വ്യാപിക്കുകയാണ്. ഇറാന്റെ ഡ്രോണ്‍, മിസൈല്‍ കേന്ദ്രങ്ങളില്‍ അമേരിക്ക പ്രത്യാക്രമണം നടത്തി. ആക്രമണത്തിന് തിരിച്ചടിയായി ബഹ്‌റൈനിലും ഇറാന്റെ ഡ്രോണാക്രമണമുണ്ടായി. 

അതിനിടെ ഹോര്‍മൂസില്‍ വീണ്ടും കപ്പലാക്രമിക്കപ്പെട്ടതും സംഘര്‍ഷം രൂക്ഷമാക്കുകയാണ്. ഹോര്‍മൂസില്‍ ഒമാന്‍ പിന്തുണയോടെ യു എന്‍ ഏജന്‍സി തുറന്ന സുരക്ഷിത നാവിക ഇടനാഴിയാണ് ഇറാനെ പ്രകോപിപ്പിച്ചത്. സുരക്ഷിത നാവിക ഇടനാഴി അടയക്കാന്‍ ഇറാന്‍ എം വി എവര്‍ ലൈലി എന്ന കപ്പലാക്രമിച്ചതോടെയാണ് പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷമുണ്ടായത്.

ഹോര്‍മൂസിലെ നിയന്ത്രണം കൈപ്പിടിയില്‍ നിര്‍ത്താന്‍ ഇറാന്‍ തുടക്കമിട്ട ആക്രമണം പടരുന്നുവെന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.