യൂറോപ്യൻ യൂണിയന് മേൽ അധിക തീരുവ ചുമത്തി ഡോണൾഡ് ട്രംപ്
യൂറോപ്യൻ യൂണിയന് മേൽ അധിക തീരുവ ചുമത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 25 ശതമാനം അധിക താരിഫാണ് യൂറോപ്യൻ യൂണിയന് മേൽ ചുമത്തിയത്.അടുത്തയാഴ്ച മുതൽ പുതുക്കിയ താരിഫ് പ്രാബല്യത്തിൽ വരും.
May 2, 2026, 22:37 IST
യൂറോപ്യൻ യൂണിയന് മേൽ അധിക തീരുവ ചുമത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 25 ശതമാനം അധിക താരിഫാണ് യൂറോപ്യൻ യൂണിയന് മേൽ ചുമത്തിയത്.അടുത്തയാഴ്ച മുതൽ പുതുക്കിയ താരിഫ് പ്രാബല്യത്തിൽ വരും.
യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കാറുകൾക്കും ട്രക്കുകൾക്കും താരിഫ് വർധിക്കും. അതേസമയം, അമേരിക്കൻ പ്ലാന്റുകളിൽ നിർമിക്കുന്ന വാഹനങ്ങൾക്ക് തീരുവ ചുമത്തില്ലെന്ന് ഡോണൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ വ്യക്തമാക്കി. കഴിഞ്ഞ ജൂലൈയിൽ 15% തീരുവ ചുമത്തിയിരുന്നു.