ഇസ്ലാമാബാദില്‍ ചര്‍ച്ച ; യുഎസ് സംഘത്തെ നയിക്കുന്നത് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്

ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് ആയിരിക്കും ഇറാനിയന്‍ പ്രതിനിധി സംഘത്തെ നയിക്കുക.

 

ശനിയാഴ്ചയാണ് ചര്‍ച്ച.

ഇറാന്‍ സംഘര്‍ഷത്തില്‍ ചര്‍ച്ചകള്‍ക്കായി യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിന്റെ നേതൃത്വത്തിലുള്ള സംഘം പാക്കിസ്ഥാനിലേക്ക് പോകുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് വ്യക്തമാക്കി.
പ്രസിഡന്റ് ട്രംപിന്റെ വലംകൈ എന്നറിയപ്പെടുന്ന സ്റ്റീവ് വിറ്റ്‌കോഫ് , പ്രസിഡന്റിന്റെ മുതിര്‍ന്ന ഉപദേഷ്ടാവ് ജാരെഡ് കുഷ്‌നര്‍ എന്നിവരും പ്രതിനിധി സംഘത്തിന്റെ ഭാഗമാകുമെന്ന് കരോലിന്‍ ലിവിറ്റ് അറിയിച്ചു.ശനിയാഴ്ചയാണ് ചര്‍ച്ച.
അതേസമയം ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് ആയിരിക്കും ഇറാനിയന്‍ പ്രതിനിധി സംഘത്തെ നയിക്കുക.