നാവിക ഉപരോധവും അമേരിക്കയുടെ പിടിവാശിയും ചര്‍ച്ചകള്‍ക്ക് തടസ്സം ; ഇസ്ലാമാബാദിലേക്ക് ചര്‍ച്ചയ്ക്കില്ലെന്ന് ഇറാന്‍
നാവിക ഉപരോധവും അമേരിക്കയുടെ പിടിവാശിയും ചര്‍ച്ചകള്‍ക്ക് തടസ്സം ; ഇസ്ലാമാബാദിലേക്ക് ചര്‍ച്ചയ്ക്കില്ലെന്ന് ഇറാന്‍
അമേരിക്കയുടെ നാവിക ഉപരോധം വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമാണെന്ന് ഇറാന്‍ ആരോപിച്ചു
Apr 20, 2026, 08:27 IST
ഏപ്രില്‍ 11-ന് ഇസ്ലാമാബാദില്‍ നടന്ന 21 മണിക്കൂര്‍ നീണ്ട ആദ്യ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.
ഇസ്ലാമാബാദില്‍ നടക്കാനിരുന്ന അമേരിക്കയുമായുള്ള രണ്ടാം ഘട്ട സമാധാനചര്‍ച്ചകള്‍ക്ക് തയ്യാറല്ലെന്ന് ഇറാന്‍. സമുദ്ര വ്യാപാര ഉപരോധവും യുഎസിന്റെ യുക്തിരഹിതമായ നിലപാടുകളും ചര്‍ച്ചകളുടെ അന്തരീക്ഷം തകര്‍ത്തതായി ഇറാന്‍ പ്രസ്താവിച്ചു. ഏപ്രില്‍ 11-ന് ഇസ്ലാമാബാദില്‍ നടന്ന 21 മണിക്കൂര്‍ നീണ്ട ആദ്യ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.
അമേരിക്കയുടെ നാവിക ഉപരോധം വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമാണെന്ന് ഇറാന്‍ ആരോപിച്ചു. കൃത്യമായ ഒരു ധാരണാപത്രം രൂപീകരിക്കാതെ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സയീദ് ഖത്തീബ്‌സാദെ പറഞ്ഞു.
ഇറാനിയന്‍ ചരക്കുകപ്പലായ 'തൂസ്‌ക' അമേരിക്കന്‍ നാവികസേന വെടിവെച്ച് പിടിച്ചെടുത്തതോടെ മേഖലയില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമായിരിക്കുകയാണ്.