ട്വന്റി 20 ലോകകപ്പില്‍ ഒത്തുകളി ; ക്യാപ്റ്റനെ തീരുമാനിച്ചത് ലോറന്‍സ് ബിഷ്ണോയി സംഘം ; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍


ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസിലന്‍ഡിനെതിരെ എറിഞ്ഞ ഓവറില്‍ അസാധാരണമായി റണ്ണുകള്‍ വഴങ്ങിയതിനെ തുടര്‍ന്നാണ് ബജ്വയുടെ പ്രകടനം ആദ്യം നിരീക്ഷണത്തിലായത്.

 

കാനഡ ക്യാപ്റ്റന്‍ ദില്‍പ്രീത് ബജ്വയുടെ ഇടപെടലിനെ കുറിച്ച് ഐസിസിയുടെ അഴിമതി വിരുദ്ധ വിഭാഗം നിലവില്‍ അന്വേഷണം നടത്തിവരികയാണ്.

ട്വന്റി 20 ലോകകപ്പില്‍ കാനഡ ടീം ഉള്‍പ്പെട്ട ഒത്തുകളി വിവാദത്തെ കുറിച്ച് ഐസിസി അന്വേഷണം ആരംഭിച്ചതിന് പിന്നാലെ പുതിയ വെളിപ്പെടുത്തല്‍. കാനഡയും ന്യൂസിലന്‍ഡും തമ്മിലുള്ള ഗ്രൂപ്പ് ഘട്ട മത്സരത്തിലെ ഒത്തുകളി വിവാദത്തില്‍ ലോറന്സ് ബിഷ്ണോയി സംഘത്തിന് നേരിട്ട് പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കാനഡ ക്യാപ്റ്റന്‍ ദില്‍പ്രീത് ബജ്വയുടെ ഇടപെടലിനെ കുറിച്ച് ഐസിസിയുടെ അഴിമതി വിരുദ്ധ വിഭാഗം നിലവില്‍ അന്വേഷണം നടത്തിവരികയാണ്.


ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസിലന്‍ഡിനെതിരെ എറിഞ്ഞ ഓവറില്‍ അസാധാരണമായി റണ്ണുകള്‍ വഴങ്ങിയതിനെ തുടര്‍ന്നാണ് ബജ്വയുടെ പ്രകടനം ആദ്യം നിരീക്ഷണത്തിലായത്. സ്പോട്ട ഫിക്സിങ് സംശയത്തെ തുടര്‍ന്ന് എസിയു ബജ്വയെ ചോദ്യം ചെയ്യുകയും താരത്തിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിക്കുകയും ചെയ്തു. ചെന്നൈയില്‍ നടന്ന കാനഡയും ന്യൂസിലന്‍ഡും തമ്മിലുള്ള ഗ്രൂപ്പ് ഘട്ട മത്സരമാണ് നിരീക്ഷണത്തിലുള്ളത്. ഈ മത്സരത്തില്‍ ബജ്വ എറിഞ്ഞ അഞ്ചാം ഓവറിലെ പ്രകടനമാണ് സംശയത്തിന് ഇടയാക്കിയത്. ഒരു നോബോളും വൈഡും ഉള്‍പ്പെടെ 15 റണ്‍സാണ് ഈ ഓവറില്‍ താരം വഴങ്ങിയത്.
കാനഡയില്‍ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുള്ള ലോറന്‍സ് ബിഷ്ണോയി ഗ്രൂപ്പിന് ഒത്തുകളിയായി ബന്ധമുണ്ടെന്നാണ് കനേഡിന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഗായകന്‍ സിദ്ധു മുസൈവാലയുടെ കൊലപാതകത്തിലും പ്രതികൂട്ടിലായ ഈ സംഘമാണ് ബജ്വയെ പെട്ടെന്ന് ക്യാപ്റ്റന്‍ സ്ഥാനത്ത് എത്തിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.