യുഎസ് യുദ്ധ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി സ്വിറ്റ്‌സര്‍ലന്‍ഡ്
ഞായറാഴ്ച സ്വിറ്റ്‌സര്‍ലന്‍ഡിനു മുകളിലൂടെ പറക്കാനുള്ള രണ്ട് അഭ്യര്‍ത്ഥനകള്‍ നിരസിച്ചതായി ബേണിലെ ഫെഡറല്‍ ഗവണ്‍മെന്റ് അറിയിച്ചു.
രണ്ട് ഗതാഗത വിമാനങ്ങള്‍ ഉള്‍പ്പെടെ മറ്റ് മൂന്ന് വിമാനങ്ങള്‍ക്ക് അംഗീകാരം ലഭിച്ചു.
യുഎസ് യുദ്ധ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി യൂറോപ്യന്‍ രാജ്യമായ സ്വിറ്റ്‌സര്‍ലന്‍ഡ്. ഇറാന്‍ യുദ്ധത്തില്‍ നേരിട്ട് പങ്കെടുത്ത യുഎസ് വിമാനങ്ങള്‍ക്ക് രാജ്യം വ്യോമാതിര്‍ത്തി അടച്ചു. ബ്ലൂംബെര്‍ഗ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്ത്. ഞായറാഴ്ച സ്വിറ്റ്‌സര്‍ലന്‍ഡിനു മുകളിലൂടെ പറക്കാനുള്ള രണ്ട് അഭ്യര്‍ത്ഥനകള്‍ നിരസിച്ചതായി ബേണിലെ ഫെഡറല്‍ ഗവണ്‍മെന്റ് അറിയിച്ചു.
എന്നാല്‍, രണ്ട് ഗതാഗത വിമാനങ്ങള്‍ ഉള്‍പ്പെടെ മറ്റ് മൂന്ന് വിമാനങ്ങള്‍ക്ക് അംഗീകാരം ലഭിച്ചു. സംഘര്‍ഷത്തില്‍ ഉള്‍പ്പെടുന്ന കക്ഷികള്‍ സൈനിക ആവശ്യങ്ങള്‍ക്കായി അമിതമായി വിമാനങ്ങള്‍ പറത്തുന്നത് നിഷ്പക്ഷതാ നിയമം വിലക്കുന്നുവെന്ന് സ്വിസ് സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു. മിഡില്‍ ഈസ്റ്റിലെ യുദ്ധവും നയതന്ത്രജ്ഞര്‍ക്ക് വര്‍ദ്ധിച്ചുവരുന്ന സുരക്ഷാ അപകടസാധ്യതകളും കാരണം സ്വിറ്റ്‌സര്‍ലന്‍ഡ് ടെഹ്റാനിലെ എംബസി താല്‍ക്കാലികമായി അടച്ചിരുന്നു.